കണ്ണൂരില്‍ പ്രണയിച്ച് വിവാഹം ചെയ്തതിന് യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശിക്ഷ.  പന്നിയൂര്‍ സ്വദേശി ഷാഹിനയും, കാസര്‍കോട് സ്വദേശി ഫസലുറഹ്മാനും പ്രണയിച്ച് വിവാഹം ചെയ്തതിന് പിന്നാലെ ഷാഹിനയുടെ സഹോദരങ്ങള്‍ ഫസലുറഹ്മാനെ ആക്രമിച്ചെന്നാണ് കേസ്. ഷാഹിനയുടെ സഹോദരങ്ങളായ മുബാറക്, അബ്ദുല്ല, എന്നിവര്‍ക്ക് 12 വര്‍ഷം തടവും ഇവരുടെ സുഹൃത്ത് ഇബ്രാഹിമിന് 9 വര്‍ഷം തടവുമാണ് തളിപ്പറമ്പ് കോടതി വിധിച്ചത്. എന്നാല്‍ വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷ 7 വര്‍ഷം ആയതിനാല്‍ ഈ കാലയളവ് മാത്രം തടവ് അനുഭവിച്ചാല്‍ മതി. പ്രതികള്‍ ആകെ 5.6 ലക്ഷം പിഴയൊടുക്കണം. 

 

നേരത്തെ വിവാഹിതരായിരുന്ന ഷാഹിനയും ഫസലുറഹ്മാനും പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ചാണ് 2018 ല്‍ വിവാഹിതരായത്. 2019 ല്‍ കണ്ണൂരില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ ധര്‍മശാലയില്‍ വെച്ച് ഫസലുറഹ്മാനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഷാഹിനയുടെ സഹോദരങ്ങള്‍ തട്ടിക്കൊണ്ടുപോയി പന്നിയൂരിലെ റബര്‍ തോട്ടത്തിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചു എന്നാണ് കേസ്. കൊല്ലണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്കുണ്ടായിരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി വധശ്രമം എടുത്തുകളഞ്ഞു. സദാചര ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ.

ENGLISH SUMMARY:

A love marriage attack case in Kerala has resulted in convictions for three individuals. The court sentenced three people, including the woman's brothers, in a case where a man was attacked for marrying his love. This incident highlights the legal consequences faced by those who resort to violence in matters of inter-caste or inter-religious marriages.