• തിയറ്ററിലെത്തുന്നവര്‍ക്ക് കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും കുട്ടികള്‍ക്കുള്ള ഭക്ഷണം പ്രവേശിപ്പിക്കുന്നതിന് തടസമുണ്ടാക്കരുതെന്നും തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ മേയര്‍

മള്‍ട്ടിപ്ലസ് തിയറ്ററിലെ ഭക്ഷ്യവസ്തുക്കളുടെ അമിതവിലയില്‍ ഇടപെടാന്‍ കോര്‍പ്പറേഷന് നിയമപരമായി അധികാരമില്ലെന്ന് മേയര്‍ വി.വി.രാജേഷ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മേയര്‍ പറഞ്ഞു. 

 

മള്‍ട്ടിപ്ലസ് തിയറ്ററില്‍ പോപ്കോണിന്‍റെ അമിതവിലയ്‌‌ക്കെതിരെയും ടിക്കറ്റ് നിരക്കിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തിയ മേയര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീയേറ്റര്‍ ഉടമകളുടെ യോഗം വിളിച്ചത്. 

 

തിയറ്ററിലെത്തുന്നവര്‍ക്ക് കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും കുട്ടികള്‍ക്കുള്ള ഭക്ഷണം പ്രവേശിപ്പിക്കുന്നതിന് തടസമുണ്ടാക്കരുതെന്നും തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ മേയര്‍ നിര്‍ദേശിച്ചു. 

ENGLISH SUMMARY:

Multiplex food price is a growing concern, with authorities like Mayor V.V. Rajesh intervening to address the issue of overpricing in theaters like Multiplex. Discussions are underway to resolve these price hikes through dialogue, aiming for fairer pricing for moviegoers.