Image credit: BBC

  • ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി തെരുവുകളിലും വാഹനങ്ങളിലും അഭയം തേടി. പ്രഭവകേന്ദ്രത്തിന് പത്ത് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 10.33ഓടെയാണ് നാഗ്‌കു നഗരത്തിലെ ഉയർന്ന പ്രദേശത്ത് ഭൂചലനമുണ്ടായത്. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്.  21 പേർക്ക് നിസാര പരിക്കുകളാണുള്ളതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സ്വിന്‍ഹ റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള ഗ്രാമങ്ങളിലെ വീടുകളുടെ ചുവരുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി തെരുവുകളിലും വാഹനങ്ങളിലും അഭയം തേടി. പ്രഭവകേന്ദ്രത്തിന് പത്ത് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവർത്തക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

339 വീടുകളും കന്നുകാലികളെ പാര്‍പ്പിച്ചിരുന്ന നിരവധി ഷെഡുകളും നിലംപൊത്തി. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും തിരച്ചില്‍ നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ തിബറ്റിലാണ് ഭൂചലനമുണ്ടായ നാഗ്​കു സ്ഥിതി ചെയ്യുന്നത്.

ENGLISH SUMMARY:

A powerful 7.0-magnitude earthquake struck a high-altitude area of Nagqu city in Tibet at around 10:33 p.m. on Thursday, killing 16 people and injuring 32 others. According to China's official news agency Xinhua, 11 of the injured are in critical condition, while 21 have sustained minor injuries. The earthquake caused cracks in the walls of houses in villages near the epicentre, prompting residents to flee their homes and take shelter in streets and vehicles. The earthquake occurred at a depth of 10 kilometres, and rescue teams have been deployed to the affected region.