ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. പ്ലസ്ടു വിദ്യാർഥി അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ചു. വിദ്യാർഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തുകയും ചുണ്ട് കടിച്ചു മുറിക്കുകയും ചെയ്തത്. സംഭവത്തിൽ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇതിനിടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടീച്ചറുമായി വിദ്യാർഥി സംസാരിച്ച് പോകുന്നതും പിന്നാലെ തർക്കമാവുന്നതും കാണാം. ഇതിനിടെ ഇയാൾ ടീച്ചറുടെ ചുണ്ട് കടിച്ചു മുറിക്കുകയായിരുന്നു.