കണ്ണൂര്‍ ഇരിക്കൂര്‍ കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ സുമതിയുടെ വീട്ടിൽ നടന്ന കവർച്ചയില്‍ മരുമകള്‍ ദര്‍ശിതയുടെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 30 പവൻ സ്വർണവും നാലുലക്ഷം രൂപയും നഷ്ടമായതിന് പിന്നാലെയാണ് ദര്‍ശിത കൊല്ലപ്പെട്ടത്. ഇവ എടുത്തത് ദര്‍ശിതയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.
ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാനൊരുങ്ങി ദര്‍ഷിത; ഫോണെടുത്തത് ഒരു പുരുഷന്‍
ദര്‍ശിത വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കയ്യില്‍ മൂന്നു ബാഗുകള്‍ ഉണ്ടായിരുന്നു. വസ്ത്രങ്ങളും ഫാന്‍സി ആഭരണങ്ങളും പണവും സ്വര്‍ണവും അടങ്ങിയ മൂന്നു ബാഗുകളാണിവ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദര്‍ശിതയെ ബസ്റ്റാന്‍ഡില്‍ കൊണ്ടുവിട്ട ഓട്ടോ തൊഴിലാളി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
കര്‍ണാടക പെരിയപട്ടണയിലെ വീട്ടിലെത്തിയ സമയത്ത് ദര്‍ശിതയുടെ കയ്യില്‍ രണ്ട് ബാഗ് മാത്രമാണുണ്ടായിരുന്നത്. ഒരു ബാഗ് വീട്ടിലെത്തിയില്ലെന്ന് ദര്‍ശിതയുടെ വീട്ടുകാരും വ്യക്തമാക്കി. ഇതിനാല്‍ പണവും സ്വര്‍ണവും എടുത്തത് ദര്‍ശിത എന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്‍റെ തെളിവുകള്‍ക്കായി അറസ്റ്റിലായ കാമുകന്‍ സിദ്ധരാജുവിനെ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് ചോദ്യം ചെയ്യുകയാണ്.
വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി; മുഖം ഇടിച്ചു നശിപ്പിച്ച നിലയില്‍; ആണ്‍സുഹൃത്തിന്റെ ചതി?
മോഷണ വിവരം അറിഞ്ഞയുടന്‍ വീട്ടുകാര്‍ ദര്‍ശിതയെ ബന്ധപ്പെട്ടിരുന്നു. തന്‍റെ താലി അടക്കം വീട്ടിലെന്നാണ് ദര്‍ശിത വീട്ടുകാരോട് പറഞ്ഞത്. മോഷണം വിവരമറിഞ്ഞതിനാല്‍ തിരിച്ചുവരികയാണെന്നും ദര്‍ശിത പറഞ്ഞിരുന്നു. തിരിച്ചുള്ള യാത്രയില്‍ വിരാജ് പേട്ടയിലെത്തി എന്ന് വിളിച്ചറിയിച്ചു. എന്നാല്‍ പിന്നീട് ദര്‍ശിതയെ ബന്ധപ്പെടാന്‍ സാധിച്ചില്ല. സിദ്ധരാജുവുമായി ദര്‍ശിതയ്ക്ക് ആറു വർഷത്തെ ബന്ധമുണ്ടെന്നാണ് വിവരം. ഈയിടെയായി ദര്‍ശിതയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടെന്ന് ദര്‍ശിതയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ പറഞ്ഞു.
മോഷണം നടത്തിയ വീടുപൂട്ടി പോയത് ദര്‍ഷിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വര്‍ണവും മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ ദര്‍ഷിതയെ വിളിച്ചിരുന്നു. ദര്‍ഷിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാര്‍ പറയുന്നു.
ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ദര്‍ഷിതയുടെ സംസ്കാരം കര്‍ണാടകയിലാകും നടക്കുക. ഇയാളെ ഇരിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികള്‍. ഹാര്‍ഡ്‍വെയര്‍ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കര്‍ണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊന്‍സൂര്‍ സ്വദേശിയാണ് ദര്‍ഷിത. മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുന്‍പും പലതവണ സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി.