ഫയല്‍ ചിത്രം
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് ദാരുണമായ കാട്ടാന ആക്രമണമുണ്ടായത്. പത്താം ബ്ലോക്കിലെ സോമന്‍റെ മകൻ അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്തു നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്‍റെ നെഞ്ചിലടക്കം ചവിട്ടേറ്റു.
ഉടന്‍ വീട്ടുകാര്‍ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും പരിഹാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വേണ്ടി നിർദേശം ചെയ്തിരുന്നു. പരിയാരത്തേക്ക് മാറ്റുന്നതിന് ഇടയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിഹാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.