കേരള സമൂഹത്തിൽ ഏറ്റവും വെറുക്കപ്പട്ട കുറ്റവാളികളിലൊരാളാണ് ഒറ്റക്കൈയ്യൻ ഗോവിന്ദചാമി. '2011 ഫെബ്രുവരി ഒന്നിനു കൊച്ചിയിൽനിന്നു വീട്ടിലേക്കു ട്രെയിനില്‍ പുറപ്പെട്ട പെണ്‍കുട്ടിയെ വള്ളത്തോൾ നഗർ സ്റ്റേഷൻ വിട്ടപ്പോൾ ആക്രമിക്കുകയും ട്രെയിനിൽനിന്നു തെറിച്ചുവീണ പെണ്‍കുട്ടിയെ പാളങ്ങൾക്കിടയിൽവച്ചു ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി ഇത് ജീവപര്യന്തമായി ചുരുക്കി. ലഹരിമാഫിയയുടെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്ന് വരെ വെളിപ്പെടുത്തല്‍ വന്നിരുന്നു.
Read more at: ‘ജനം വാച്ച്മാന്മാരായി, ജാഗ്രതയോടെ പ്രവര്‍ത്തിച്ച് പൊലീസും'; വിവരം ലഭിച്ചു, മൂന്നരമണിക്കൂറിനകം പ്രതിയെ പിടിച്ചെന്ന് പൊലീസ്
സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടിയാണ് ഗോവിന്ദചാമിയുടെ സ്വദേശം. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കച്ചവടക്കാരനെന്ന നടിച്ചായിരുന്നു കേരളത്തിലെ ട്രെയിനുകളില്‍ യാത്ര.
ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. 2011 നവംബർ 11നു കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചതു മുതൽ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥർക്കു സ്ഥിരം തലവേദനയായി. ജയിൽമാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകത്തിൽ തുടക്കം. പിന്നീടു പൂജപ്പുരയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം. എല്ലാ ദിവസവും ബിരിയാണി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സെല്ലിനുള്ളിലെ സിസിടിവി ക്യാമറ തകരാറിലാക്കി. ജയിൽ ജീവനക്കാർക്കെതിരെ വിസർജ്യമെറിഞ്ഞു. ജയിലിലെ അക്രമത്തിന്റെ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിനു ശിക്ഷിച്ചു.
Read more at: ‘തൂക്കിക്കൊന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു; ജയിലിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകും’
സ്വദേശമായ തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്കു മാറാനുള്ള അപേക്ഷ ജയിൽ വകുപ്പ് മേധാവി നിരസിച്ചു. മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയശേഷമാണ് അക്രമസ്വഭാവം അവസാനിപ്പിച്ചത്. ഗോവിന്ദച്ചാമിക്കു ലഹരിമരുന്നു മാഫിയയുടെ പിന്തുണയുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഗോവ-മുംബൈ അതിർത്തിയായ പൻവേലിലെ മാഫിയ സംഘമാണ് ഗോവിന്ദച്ചാമിക്കു പിന്നിലെന്നായിരുന്നു വെളിപ്പെടുത്തൽ.