അങ്കമാലിയിൽ ജാസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോക്ടർ സിറിയക്കിന്റെ പിതാവ് അറസ്റ്റില്‍. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. ജോര്‍ജ് മാത്യുവിന്റെ കാറാണ് പ്രതി ഓടിച്ചിരുന്നത്.  ആറുദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. 

 

പ്രതി കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും. പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയയെ അമിത വേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിപ്പിക്കുകയായിരുന്നു. 

 

ഡോക്ടറായ പ്രതി അപകടമുണ്ടാക്കുകയും പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞതും ഗുരുതര കുറ്റകൃത്യമാണെന്നും, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് പൊലീസിന്റെ വാദം.

പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

In the accident that claimed the life of Jasliya in Angamaly, the father of the accused, Dr. Syriac, has been arrested. George Mathew was taken into custody for allegedly helping the accused escape. The car driven by the accused at the time of the incident belonged to George Mathew. However, even after six days, the main accused has not yet been apprehended.