കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കടന്നുപിടിച്ചതിന് പൊലീസുകാരന് സസ്പെന്‍ഷന്‍. വി.ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെതിരെയാണ് നടപടി. സിപിഒ പ്രജീഷ് എസ്.നായര്‍ക്കെതിരെയാണ് നടപടി. യാത്രയ്ക്കിടയിലെ അതിക്രമദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  Also Read : വ്യോമസേനയുടെ പേരില്‍ വ്യാപക തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികളെന്ന് പരാതി

വിഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ ഇടപെടലുകൾ വിജയം കണ്ടില്ല. ബസിൽ വച്ചു പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുന്ന വീഡിയോ ഉൾപ്പെടെ പ്രചരിച്ചിട്ടും നടപടി എടുക്കാന്‍ വൈകിയിരുന്നു. മോശമായി പെരുമാറുന്നതിന്റെ വീഡിയോ പെൺകുട്ടി തന്നെയാണ് പകർത്തി പുറത്തുവിട്ടത്. Also Read : പ്രണയം നടിച്ചെത്തി; പെണ്‍കുട്ടിയേയും കൂട്ടുകാരിയേയും പീഡിപ്പിച്ചു; പിന്നാലെ ബോക്ക് ചെയ്തു

ഇയാൾ തിരുവനന്തപുരം എആർ ക്യാംപിലാണ് ജോലി ചെയ്തുവന്നിരുന്നത്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം നടത്തുന്നതായിരുന്നു വീഡിയോ.

ENGLISH SUMMARY:

A Civil Police Officer (CPO) and former gunman of Minister V. Sivankutty, Prajeesh S. Nair, has been suspended following the viral circulation of video footage showing him sexually assaulting a young woman on a KSRTC bus