പ്രണയത്തിന് തടസം നിന്ന ഭര്‍ത്താവിന്‍റെ സഹായത്തോടെ കൊന്ന് ആറു കഷണങ്ങളാക്കി ഭാര്യയുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ 50 കാരിയെയും കാമുകനെയും രണ്ട് സഹായികളെയും പൊലീസ് അറസ്റ്റു ചെയ്തു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ദേവേന്ദ്ര കുമാറിനെയാണ് സംഘം കൊലപ്പെടുത്തിയത്.
ബഹാദ്പൂര്‍ സ്വദേശിനി മായ ദേവിയും കാമുകന്‍ അനില്‍ യാദവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി സതീശ് യാദവും മിതിലേഷിന്‍റെയും സഹായം തേടുകയായിരുന്നു. വീട്ടില്‍വച്ച് ദേവേന്ദ്ര കുമാറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി വിവിധിയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച സിക്കന്ദർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖരീദിലെ ഒരു വയലിന് സമീപത്ത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ മുറിഞ്ഞുപോയ കൈകാലുകൾ നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത ഗ്രാമത്തിലെ കിണറ്റിൽ നിന്നും ശരീരവും കണ്ടെടുത്തു. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് മായദേവി നല്‍കിയ പരാതിയും മകളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
മകളെ കൂട്ടികൊണ്ടുവരാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോയ ഭര്‍ത്താവ് തിരികെ എത്തിയില്ലെന്ന് കാണിച്ച് മായാദേവി ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദേവേന്ദ്ര കുമാറിന്റെ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം ഇയാള്‍ ഗ്രാമം വിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അമ്മയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്നായിരുന്നു മകൾ അംബ്ലി ഗൗതം നല്‍കിയ മൊഴി. ഇതോടെ മായദേവിയെ പൊലീസ് ക്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും പങ്കാളികളെ പറ്റി വിവരം നല്‍കുകയും ചെയ്തതോടെ മറ്റുള്ളവരുടെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതുവരെ കൊലപ്പെട്ട ദേവേന്ദ്രയുടെ തലയുടെ ഭാഗം കണ്ടെത്താനായിട്ടില്ല. ഘഘര നദിയില്‍ ഇത് ഉപേക്ഷിച്ചെന്ന നിഗമനത്തില്‍ പൊലീസ് പരിശോധന നടത്തുകയാണ്.