ഭവന ബാങ്ക് വായ്പക്കാരെ സംബന്ധിച്ച് നാളെ നിര്‍ണായക ദിവസമാണ്. മൂന്നു ദിവസത്തെ റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനം നാളെ, ജൂണ്‍ ആറിന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും. ഇത്തവണയും അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് കുറയ്ക്കും എന്നാണ് വിപണിയിലെ പ്രതീക്ഷ.
Also Read: ഈ ബാങ്കില്‍ ഇനി മുതല്‍ മിനിമം ബാലന്‍സിന് പിഴയില്ല; എടിഎം ഇടപാടില്‍ ചാര്‍ജുമായി ബാങ്ക്
ഈ വര്‍ഷം ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലെ യോഗങ്ങളില്‍ റിപ്പോ നിരക്ക് 25 അടിസ്ഥാന നിരക്ക് വീതം കുറച്ചിരുന്നു. നിലവില്‍ 6 ശതമാനമാണ് നിരക്ക്. തുടർച്ചയായ മൂന്നാം മാസവും റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിൽ താഴെയായി തുടരുന്നതിനാലാണ് വീണ്ടും 25 അടിസ്ഥാന നിരക്കിന്‍റെ കുറവ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ബാങ്ക് പലിശ നിരക്കിലും കുറവു വരും.
Also Read: ട്രെന്‍ഡ് മാറുന്നു; സ്വര്‍ണ വില ഓഗസ്റ്റില്‍ കുത്തനെ ഇടിയും; വാങ്ങാന്‍ റെഡിയായിക്കോളൂ
യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ 7.75 ശതമാനം മുതൽ 7.9 ശതമാനം വരെ പലിശ നിരക്കുകൾ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. ജൂൺ ആറിന് റിപ്പോ നിരക്ക് കുറച്ചാല് ഭവനവായ്പാ നിരക്കുകൾ 7.75 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ട്. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളില്‍ പലിശ നിരക്ക് കുറച്ച ശേഷം ചില ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കുറച്ചിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ പുതിയ ഭവനവായ്പകൾക്കുള്ള പലിശ നിരക്കില്‍ 10-30 അടിസ്ഥാന നിരക്കിന്‍റെ കുറവ് വരുത്തിയിരുന്നു.
2019 ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിച്ച റീട്ടെയില്‍ വായ്പകളില്‍ ഭൂരിഭാഗവും ലിങ്ക് ചെയ്തിരിക്കുന്നത് റിപ്പോ നിരക്കുമായാണ്. അതിനാല്‍ തന്നെ റിപ്പോ നിരക്ക് കുറയുന്നത് ബാങ്ക് വായ്പകളെ നേരിട്ട് തന്നെ സ്വാധീനിക്കും. ഇതിനൊപ്പം ബാങ്കിന്‍റെ മാർജിനായ സ്പ്രെഡ്, വായ്പക്കാരന്‍റെ ക്രെഡിറ്റ് സ്കോർ അനുസരിച്ടുള്ള ക്രെഡിറ്റ് റിസ്ക് പ്രീമിയം എന്നിവ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.