കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെ മിനിമം ബാലന്‍സിന്റെ പേരില്‍ 12 പൊതുമേഖലാ ബാങ്കുകള്‍ പിരിച്ചെടുത്തത് 8,000 കോടി രൂപ. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്, 1500 രൂപയാണ് മൂന്നു വര്‍ഷത്തിനിടെ ബാങ്കിന് ലഭിച്ചത്. പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച രേഖയിലാണ് ഈ വിവരം.
'സ്വര്‍ണത്തില്‍ പുതിയ നിക്ഷേപം ബുദ്ധിപരമല്ല'; മുന്നറിയിപ്പുമായി മ്യൂച്വല്‍ ഫണ്ട് കമ്പനി
ബാങ്ക് ഓഫ് ബറോഡയാണ് രണ്ടാം സ്ഥാനത്ത്, 1272 കോടി. ഇന്ത്യന്‍ ബാങ്ക്– 1116 കോടി, കനറാ ബാങ്ക്– 1027 കോടി, എസ്ബിഐ 932 കോടി എന്നിവയാണ് തൊട്ടുപിന്നാലെ. ബാങ്ക് ഓഫ് ഇന്ത്യ 540 കോടി, യൂണിയന്‍ ബാങ്ക്– 495 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര– 428 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ– 383 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ കണക്ക്.
വെനസ്വേലന്‍ എണ്ണ വന്നാല്‍ ലാഭം 300 കോടി ഡോളർ! എണ്ണയില്‍ ഇന്ത്യ യു.എസിനൊപ്പമോ? കളം മാറ്റി റഷ്യ
പൊതുമേഖലാ ബാങ്കുകൾ റെഗുലർ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് ചാർജുകൾ ഒഴിവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടെന്നും പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച രേഖയിലുണ്ട്.
എസ്ബിഐ ഒഴികെയുള്ള ബാങ്കുകൾ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി എസ്എംഎസ് സൗകര്യങ്ങൾക്കായി ഏകദേശം 3388 കോടി രൂപ ഈടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. 2020 മുതൽ എസ്ബിഐ ഈ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ 1100 കോടി രൂപ പിരിച്ചത് യൂണിയന്‍ ബാങ്കാണ്. കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നില്‍.