• നിലവിലെ ചെറിയ ഇടിവിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണവില വരും വർഷങ്ങളിൽ സർവകാല റെക്കോർഡുകൾ ഭേദിക്കുമെന്ന് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ വിലയിരുത്തുന്നു.

സ്വര്‍ണവില വലിയ കുതിച്ചുചാട്ടങ്ങള്‍ക്കു ശേഷം ചെറിയ ഇടവേളയെടുക്കുന്ന സമയമാണിത്. ഒരു ലക്ഷത്തിന് താഴേക്ക് എത്താന്‍ ഒരുങ്ങിയ സ്വര്‍ണം പിന്നെയും മുന്നോട്ടു കയറി. ഇനിയൊരു തിരിച്ചിറക്കം സ്വര്‍ണ വിലയിലുണ്ടാകില്ലെന്നാണ് വരുന്ന സൂചന. 2027 ഓടെ സ്വര്‍ണ വില പുതിയ റെക്കോര്‍ഡ് ഭേദിക്കും എന്നാണ് സാമ്പത്തിക സ്ഥാപനങ്ങളും ബ്രോക്കറേജുകളും വിലയിരുത്തുന്നത്. 

Also Read: ഓഹരി വില 17 രൂപ; 40 രൂപ രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഞെട്ടിച്ച് കമ്പനി; ടപാരിയ ടൂള്‍സ് ഓഹരികള്‍ വാങ്ങാന്‍ കിട്ടുമോ?

ഈ വര്‍ഷത്തില്‍ 4,330 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ജനുവരിയില്‍ 5,608 ഡോളറിലാണ് സര്‍വകാല ഉയരം കുറിച്ചത്. ജൂലൈയില്‍ 3,980 ഡോളറിലേക്ക് താഴ്ന്നു. ഓഗസ്റ്റില്‍ 4,670 ഡോളര്‍ വരെ തിരികെ കയറിയെങ്കിലും ഒക്ടോബറില്‍ 3,850 ഡോളറിലേക്ക് വീണ്ടും ഇടിഞ്ഞു. നിലവില്‍ 4,123 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണ വില. എന്നാല്‍ അടുത്ത വര്‍ഷത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 6,300 ഡോളറിലേക്ക് എത്തുമെന്നാണ് ജെപി മോര്‍ഗാന്‍റെ വിലയിരുത്തല്‍. 

പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണം, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്‍, പണപ്പെരുപ്പം സംബന്ധിച്ച ആശങ്ക, ഉയരുന്ന രാജ്യാന്തര കടം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് സ്വര്‍ണ വില ഉയര്‍ത്താന്‍ സഹായിക്കുക. കേന്ദ്ര ബാങ്കുകള്‍ 600-800 ടണ്‍ സ്വര്‍ണം വാങ്ങിയേക്കാമെന്നാണ് പ്രതീക്ഷ. 23-ാം മാസവും ചൈന സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നു. ഇത് ഇനിയും തുടര്‍ന്നേക്കാം. 

Also Read: ഇന്ധന വിപണി തിരുത്തുമോ ഇ 100? ആശങ്ക അകറ്റുമോ കേന്ദ്രം?

സമീപകാലത്ത് ലാഭമെടുപ്പ് നടന്നതിനാല്‍ വലിയ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. വില ഇനിയും ഇടിഞ്ഞാല്‍ ഈ നിക്ഷേപരും സ്വര്‍ണം വാങ്ങുന്നതിലേക്ക് കടക്കും. സ്വര്‍ണ വില 2027 ന്റെ പകുതിയോടെ 5,200 ഡോളറിലേക്ക് എത്തിയേക്കാം എന്നാണ് യുബിഎസിന്‍റെ പ്രവചനം. മോര്‍ഗന്‍ സ്റ്റാലന്‍സി 5,000 ഡോളര്‍ പ്രവചിക്കുമ്പോള്‍ മെറ്റല്‍ ഫോക്കസ് 5,330 ഡോളറാണ് പ്രവചിക്കുന്നത്. ഈ പ്രവചനം ശരിയാവുകയാണെങ്കില്‍ സ്വര്‍ണ വില രണ്ടു ലക്ഷത്തിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ട്. 

സമീപദിവസങ്ങളിലെ സൂചന

സമീപദിവസങ്ങളില്‍ സ്വര്‍ണ വില യുഎസ് ഫെഡിന്‍റെ പലിശ നിരക്കിനെ ആശ്രയിച്ചാകും മുന്നേറുക. അടുത്ത ദിവസം പുറത്തുവരുന്ന യു.എസിലെ പണപ്പെരുപ്പ കണക്കുകൾ ഫെഡിന്‍റെ പലിശ നിരക്കിനെ സ്വാധീനിക്കും. അതേസമയം, യുദ്ധം അവസാനിക്കുന്നു എന്ന സൂചന, എണ്ണ വില കുറയ്ക്കാനും പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക കുറയ്ക്കാനും സാധ്യതയുണ്ട്. ഡിസംബർ 8-9 തീയതികളിലാണ് ഫെഡറൽ റിസർവിന്റെ പണനയ യോഗം. 

ENGLISH SUMMARY:

Following recent fluctuations in global gold rates, financial experts and brokerage firms predict a massive price surge by 2027. Leading global financial firm JP Morgan estimates that international gold prices could hit $6,300 per ounce next year, driven by central bank purchases and geopolitical uncertainties. Key factors contributing to this upward momentum include continuous buying by central banks like China, portfolio diversification, and rising global debt concerns. If these international brokerage forecasts hold true, domestic gold prices in India could potentially approach the two lakh rupee mark in the coming years.