• തുടർച്ചയായ നാല് ദിവസത്തെ വർധനവിന് ശേഷം കേരളത്തിൽ സ്വർണ വിലയിൽ കനത്ത ഇടിവ്; 22 കാരറ്റ് പവന് 1,960 രൂപയും ഗ്രാമിന് 245 രൂപയും കുറഞ്ഞു.

തുടര്‍ച്ചയായ നാലു ദിവസത്തെ കുതിപ്പിനു ശേഷം സ്വര്‍ണ വിലയില്‍ യൂടേണ്‍. രാജ്യാന്തര വില കുറഞ്ഞതോടെ കേരളത്തില്‍ സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് 1960 രൂപയും ഗ്രാമിന് 245 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 105120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 13140 രൂപയിലെത്തി. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 10750 രൂപയിലെത്തി. ഒരു പവന് 86000 രൂപയാണ് ഇന്നത്തെ വില. ഈ വിലയില്‍ 22 കാരറ്റ് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 1,19,150 രൂപ വേണം. 10 ശതമാനം പണിക്കൂലിയില്‍ മൂന്നു ശതമാനം ജിഎസ്ടി അടക്കമുള്ള തുകയാണിത്. 

നാലു ദിവസം തുടര്‍ച്ചയായി മുന്നേറിയ ശേഷമാണ് സ്വര്‍ണ വില താഴേക്ക് എത്തുന്നത്. ഒക്ടോബര്‍ 31 ന് 1,01,840 രൂപയിലെത്തിയ സ്വര്‍ണ വില പിന്നീട് നവംബര്‍ മാസത്തില്‍ തുടക്കത്തില്‍ മുന്നേറി. നാലു ദിവസങ്ങളിലായി 5,240 രൂപയാണ് കൂടിയത്. ഇന്നലെ 107080 രൂപയിലെത്തിയ സ്വര്‍ണ വില ഇന്ന് 105120 രൂപയിലേക്ക് താഴ്ന്നു. 

രാജ്യാന്തരവിലയിലെ കുറവാണ് കേരളത്തിൽ ഇന്ന് വില കുറയാൻ കാരണം. ഇന്നലെ ഔൺസിന് 4120 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4050 ഡോളറിലാണുള്ളത്. ക്രൂഡോയിൽ വില വീണ്ടും 100 ഡോളറിലേക്ക് ഉയർന്നതും യുഎസ് ഡോളറും ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതുമാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങൾ. ദീപാവലികാലത്ത് സ്വർണം വാങ്ങാൻ താൽപര്യപ്പെടുന്ന ധൻതേരസിൽ തന്നെ സ്വർണ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് നേട്ടമാണ്. 

ENGLISH SUMMARY:

Kerala recorded a sharp drop in gold prices following a continuous four-day surge due to a decline in international market rates. The price of 22-karat gold plunged by ₹1,960 per pavan to ₹105,120, while the rate per gram decreased by ₹245 to reach ₹13,140. The international price of gold dropped from over $4,120 per ounce to $4,050, driven by a strengthening US dollar, rising bond yields, and crude oil prices surging back to $100. This sudden price correction on Dhanteras brings much-needed relief to consumers planning to purchase gold during the festive season.