• യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനേറ്റ തിരിച്ചടിക്ക് പിന്നാലെ സ്വർണവിലയിൽ വൻ വർധന. ഇന്ന് മാത്രം പവന് 2,360 രൂപ ഉയർന്നതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,07,080 രൂപയായി.

യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനേറ്റ തിരിച്ചടിക്ക് പിന്നാലെ സ്വർണവിലയിൽ വൻ വർധന. ഇന്ന് മാത്രം പവന് 2,360 രൂപ ഉയർന്നതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,07,080 രൂപയായി. ഗ്രാമിന് 13,385 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഇന്നുമായി ചേർത്ത് പവന് 4,680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. Also Read: 'അദ്ദേഹം അടുത്തുവന്നാല്‍ തന്നെ കള്ള് മണക്കും'; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രാഹുല്‍

 

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ കുതിപ്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ട്രോയ് ഔൺസിന് ഏകദേശം 80 ഡോളറിന്റെ വർധനയാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. ഡോളറിന്റെ മൂല്യം ദുർബലമായതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ മാസം പകുതിയോടെ ആരംഭിച്ച വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്.

 

അതേസമയം, ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ താഴെയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലവും സ്വർണവിപണിയെ സ്വാധീനിച്ച പ്രധാന ഘടകമാണ്. ട്രംപിനേറ്റ തിരിച്ചടിയോടെ ഡോളർ ദുർബലമാവുകയും യുഎസ് ബോണ്ട് യീൽഡ് കുറയുകയും ചെയ്തത് സ്വർണത്തിന് അനുകൂലമായി.

യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്കും ആഗോള ശ്രദ്ധ നീളുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് സഹായകമായേക്കുമെന്നാണ് വിലയിരുത്തൽ. ചർച്ചകൾ വിജയിച്ചാൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ തിരിച്ചുവരവിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

ENGLISH SUMMARY:

Gold prices in Kerala surged by Rs 2,360 per sovereign, taking the price to Rs 1,07,080, while the gram rate reached Rs 13,385. Prices have risen by Rs 4,680 in just two days. The rally is attributed to rising international gold prices, a weaker US dollar and declining US bond yields. Meanwhile, global attention remains on diplomatic efforts to end the US-Iran conflict.