• ഹൈദരാബാദില്‍ വധുവിനെതേടി വമ്പന്‍മാര്‍
  • സിനിമാ നിര്‍മാതാക്കള്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍വരെ‌
  • പെണ്‍കുട്ടികളെ വിദേശത്തേക്കും കൊണ്ടുപോകുന്നു

സിനിമാ നിര്‍മാതാക്കള്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍വരെ കേരളത്തില്‍നിന്ന് രണ്ടാംവിവാഹത്തിനായി ഹൈദരബാദിലെത്തുന്നുവെന്ന് ബ്രോക്കര്‍മാര്‍. മെഗാസ്റ്റാര്‍ ചിത്രങ്ങളടക്കം നിര്‍മിച്ച 65 കാരനായ നിർമാതാവ് കല്യാണം കഴിച്ചത് ഇരുപതുകാരിയെ. ഹിറ്റ് സിനിമകളുടെ നിർമാതാവിന്പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഒരു മോഹം. ഹൈദരാബാദിൽ കൊണ്ടുവന്ന് 65 കാരന്‍റെ ആഗ്രഹം പൂർത്തീകരിച്ചു നൽകി. ഗൾഫിലെ വലിയ മൂന്നു കമ്പനികളുടെ ഉടമസ്ഥനായ സിനിമാ നിർമാതാവ് പെൺകുട്ടിയെ ദുബായിലേക്ക് കൊണ്ടുപോയി. 

വളാഞ്ചേരിയിലെ പ്രമുഖനായ 65 കാരന് ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ട്. ആദ്യഭാര്യ നാട്ടിലുണ്ട്. ഹൈദരബാദിലെത്തി ഇരുപതുകാരിയെ രണ്ടാംഭാര്യയാക്കി. നാട്ടില്‍ ഭാര്യയും മക്കളുമുള്ള മലയാളി സർക്കാർ ഉദ്യോഗസ്ഥന്‍റെ രണ്ടാം വിവാഹത്തിന് ശ്രമം തുടരുകയാണ്. കല്യാണം ഉടനെ നടക്കുമത്രേ. Read Also: അറുപതുകാരന് 22-കാരി രണ്ടാം ഭാര്യ; ഹൈദരാബാദിൽ വധുവിനെ ‘വാങ്ങാന്‍’ മലയാളികൾ

മലയാളം ഒഴികെ ഒരു ഭാഷയും അറിയാത്തവരാണ് വിവാഹം കഴിച്ചു കൊണ്ടുപോകുന്നതിൽ ഏറെയും. ഹൈദരാബാദിലെ പാവം കുടുംബങ്ങളുടെ ദൈന്യത മുതലാക്കി ഇപ്പോഴും അറബിക്കല്ല്യാണങ്ങൾ നടക്കുന്നുണ്ടെന്നും മലയാളി ബ്രോക്കർമാർ മനോരമ ന്യൂസിനോട് പറഞ്ഞു.  അറബികളിൽ നിന്ന് 12 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് അറബികൾ വിവാഹം കഴിച്ച് ഒഴിവാക്കിയവരുടെ മക്കളും പേരക്കുട്ടികളും പോലും മണവാട്ടികളായെത്തുന്നു.  Read Also: 50 കഴിഞ്ഞവർക്ക് ഇരുപത്തഞ്ചുകാരി വധു! ഹൈദരാബാദ് കച്ചവടക്കല്യാണത്തിലെ മലയാളി കണക്ഷന്‍

70 വയസുകാരായ അറബികൾ പോലും ഇപ്പോഴും ഈ തെരുവുകളിൽ എത്തി പെൺകുട്ടികളെ ഭാര്യമാർ ആക്കുന്നുണ്ടെന്ന് ബ്രോക്കർമാർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിലെ ഒരു പെൺകുട്ടി ത്യാഗം സഹിച്ച് വിവാഹത്തിന് തയ്യാറായാൽ ആ കുടുംബം രക്ഷപ്പെടുമെന്ന് പ്രതീക്ഷയിലാണ് പെൺകുട്ടികൾ സമ്മതിക്കുന്നതെന്ന് ഇവര്‍ പറയുന്നു. Read Also: സൗന്ദര്യം കൂടുംതോറും വില കൂടുന്ന ‘വധുവില്‍പ്പന’! പെണ്‍കുട്ടികളെ വിലപേശി വാങ്ങുന്ന ഹൈദരാബാദ് കല്യാണം

അറബികൾ കല്യാണം കഴിച്ചാൽ പെൺകുട്ടികളുടെ ഭാവിയുടെ കാര്യം കഷ്ടമാണ്. ഒന്നോ രണ്ടോ മക്കളായാൽ വിദേശികൾ ഉപേക്ഷിച്ചു പോവുകയാണ്പതിവ്. അറബിയായ ഭർത്താവ് മരിച്ചാല്‍ പെൺകുട്ടികളെ വീണ്ടും കല്യാണം കഴിച്ച് അയക്കുന്നതായും ബ്രോക്കര്‍മാര്‍ പറയുന്നു. 

ENGLISH SUMMARY:

Brokers in Hyderabad have disclosed that prominent individuals from Kerala, including movie producers and government officials, are traveling to the city for second marriages with young women from impoverished families.