fuel-pump
  • എന്താണ് ഇ 100 ഫ്ളക്സ് ഫ്യൂവൽ സാങ്കേതികവിദ്യ: നൂറു ശതമാനവും എഥനോൾ മാത്രം അടങ്ങിയ ജൈവ ഇന്ധനം. കരിമ്പ്,ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നാണ് ഇതു ഉത്പാദിപ്പിക്കുന്നത്. ഇത്തരം വാഹനങ്ങൾ നൂറു ശതമാനം എഥനോളിലോ നൂറു ശതമാനം പെട്രോളിലോ അല്ലെങ്കിൽ ഇവ രണ്ടും കലർന്നുള്ള മിശ്രിതത്തിലോ ഓടിക്കാൻ സാധിക്കുന്നവയാണ്. ഇതാണ് ഫ്ലെക്സ് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പ്രത്യേകതയും.

പെട്രോളിൽ ഇരുപതു ശതമാനം എഥനോൾ കലർത്തുന്ന ഇ20 ഇന്ധനം സംബന്ധിച്ച വിവാദങ്ങളും ആശങ്കകളും രാജ്യവ്യാപകമായി നിലനിൽക്കുകയാണ്. കർണാടകത്തിൽ നടന്ന പരിശോധനയും എഥനോളിന്റെ അളവ് 30 ശതമാനം വരെ കണ്ടെത്തിയതും ആശങ്കയുടെ ആഴം കൂട്ടി. ഇതിന് പിന്നാലെയാണ് ഇന്നത്തെ കേരളത്തിലെ പരിശോധന. പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ എന്‍ജിൻ ഭാഗങ്ങൾ ദ്രവിക്കുന്നതായും വാഹനങ്ങൾക്ക് കേടുപാടുകൾ  സംഭവിക്കുന്നതായുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇത്തരം ആശങ്കകൾ നിലനിൽക്കെ തന്നെയാണ് കേന്ദ്രസർക്കാർ ഇ 100 ഫ്ലെക്സ് ഫ്യുവൽ നയത്തിനു അനുമതി നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി  കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമുള്ള നിർണായക ചുവടുവയ്പ്പെന്നാണ് ഇതിനെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്. 1989 ലെ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ ഇതിനു അനുമതി നൽകിയത്. Also Read: എഥനോള്‍ പരിശോധന തങ്ങളെ അറിയിക്കാതെയെന്ന് എണ്ണക്കമ്പനികള്‍; റിപ്പോര്‍ട്ട് തള്ളി


എന്താണ് ഇ 100 ഫ്ളക്സ് ഫ്യൂവൽ സാങ്കേതികവിദ്യ: നൂറു ശതമാനവും എഥനോൾ മാത്രം അടങ്ങിയ ജൈവ ഇന്ധനം. കരിമ്പ്,ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നാണ് ഇതു ഉത്പാദിപ്പിക്കുന്നത്. ഇത്തരം വാഹനങ്ങൾ നൂറു ശതമാനം എഥനോളിലോ നൂറു ശതമാനം പെട്രോളിലോ അല്ലെങ്കിൽ ഇവ രണ്ടും കലർന്നുള്ള മിശ്രിതത്തിലോ ഓടിക്കാൻ സാധിക്കുന്നവയാണ്. ഇതാണ് ഫ്ലെക്സ് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പ്രത്യേകതയും.

എല്ലാ വാഹനങ്ങളിലും ഇ100 ഉപയോഗിക്കാൻ സാധിക്കുമോ?: നിലവിൽ നിരത്തുകളിൽ ഉള്ള എല്ലാ വാഹനത്തിലും ഇ 100ഉപയോഗിക്കാൻ കഴിയില്ല. എഥനോൾ ഇന്ധനം പൂർണതോതിൽ ഉള്ളക്കൊള്ളാൻ കഴിയുന്ന വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയു. കാരണം സാധാരണ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ എഞ്ചിനിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഫ്ളക്സ് ഫ്യുവൽ വാഹനങ്ങളുടെ സംവിധാനങ്ങൾ. എഥനോളിന് ലോഹഭാഗങ്ങളിൽ തുരുമ്പുണ്ടാക്കാനും പ്ലാസ്റ്റിക് റബ്ബർ ഭാഗങ്ങൾ തുടങ്ങിയവ നശിപ്പിക്കാനും ശേഷിയുമുണ്ട്.അതിനാൽ സാധാരണ വാഹനങ്ങളിൽ ഇ100 അടിച്ചാൽ എഞ്ചിൻ പെട്ടന്ന് കേടാകും.അതിനാൽ പ്രത്യേകം തയ്യാറാക്കിയ വണ്ടികളിൽ മാത്രമേ ഇ100 ഇന്ധനം ഉപയോഗിക്കാൻ പാടുള്ളൂ.

വരുന്നു ഫ്ലെക്സ് ഇന്നോവ: ഇ 100 മാറ്റങ്ങൾക്ക് തുടക്കമിട്ട് ടൊയോട്ട, ഇന്നോവയുടെ ഫ്ലെക്സ് പതിപ്പ് ഈ മാസം അവസാനത്തോടെ നിരത്തിൽ ഇറക്കാൻ ഒരുങ്ങുകയാണ്. ഇ 100 ഓടാൻ ഒരുങ്ങുന്ന ആദ്യത്തെ ഹൈബ്രിഡ് കാറാണിത്. ടൊയോട്ടക്ക് പിന്നാലെ മാരുതി, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളും ഇത്തരം വാഹനങ്ങൾ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?: വലിയ ലക്ഷ്യങ്ങളിലൂടെയാണ് ഇ 100 പദ്ധതി കൊണ്ടുവരുന്നത്. വായുമലിനീകരണം ഗണ്യമായി കുറയ്ക്കാം എന്നതുതന്നെ പ്രധാനം..ജൈവ ഇന്ധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ മലിനീകരണം ഉണ്ടാകൂ. അന്തരീക്ഷ മലിനീകരണം തടയുന്നതോടെ നഗരങ്ങളിലെ വായു ഗുണനിലവാരം ഉയർത്താം .ഇറക്കുമതി കുറയ്ക്കലാണ് രണ്ടാമത്തേത്. നിലവിൽ വിദേശരാജ്യങ്ങളിൽ നിന്നാണ് അസംസ്കൃത എണ്ണ വാങ്ങുന്നത്.ഇതു കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനും രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തത ഉറപ്പിക്കാനുമാകും. കർഷകർക്ക് വരുമാനവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എഥനോളിന് ഉല്‍പാദന ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

മൈലേജ് കുറയും പക്ഷേ കീശ ചോരില്ല: ഇ 100 വാഹനങ്ങളിൽ മൈലേജ് പൊതുവെ കുറവായിരിക്കും.പെട്രോളിനെ അപേക്ഷിച്ച് എഥനോളിനു ഊർജ സാന്ദ്രത കുറവായതിനാൽ സാധാരണ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ചു 25 ശതമാനം മുതൽ 30 ശതമാനം വരെ മൈലേജ് കുറയാനാണ് സാധ്യത.എങ്കിലും ഉപഭോക്താക്കൾക്ക് ഇതു വലിയ സാമ്പത്തിക ഭാരമുണ്ടാകില്ല.പെട്രോളിനേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കായിരിക്കും എഥനോൾ വിപണിയിൽ ലഭ്യമാകുക.വാഹനങ്ങളുടെ പവറും പെർഫോമൻസും കൂടുതൽ മെച്ചപ്പെടുമെന്നാണ് കമ്പനികളുടെ അവകാശവാദം.

ചുരുക്കത്തിൽ എണ്ണ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുമ്പോൾ, ഇ 100 ഫ്ലെക്സ് ഫ്യുവൽ ഒരു പ്രതീക്ഷ തന്നെയാണ്. എങ്കിലും നിലവിലെ ഇ20 വിവാദവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ നേരിടുന്ന ആശങ്കകൾ പൂർണ്ണമായി പരിഹരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പുതിയ സാങ്കേതികവിദ്യ ജനങ്ങൾ വിശ്വസിച്ച് ഏറ്റെടുക്കൂ.

ENGLISH SUMMARY:

India's transition towards ethanol-based fuels is entering a new phase with the Central Government's approval of E100 flex-fuel technology. Unlike E20 petrol, which contains 20% ethanol, E100 consists entirely of ethanol and can be used only in specially designed flex-fuel vehicles. The initiative aims to reduce crude oil imports, lower emissions, support farmers and create employment opportunities. However, E100 vehicles may offer 25–30% lower mileage than conventional petrol vehicles due to ethanol's lower energy density. With Toyota, Maruti Suzuki, Tata Motors and Mahindra exploring flex-fuel vehicles, the technology could reshape India's automobile and fuel sectors. Nevertheless, concerns surrounding E20 fuel quality, vehicle compatibility and engine durability need to be addressed before consumers fully embrace the transition.