sunny-joseph-3
  • ജിഎന്‍എ വൈദ്യുതി വിവാദത്തില്‍ അതൃപ്തി വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം അറിഞ്ഞത് വാര്‍ത്തകളില്‍ നിന്നാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും– കെഎസ്ഇബി ചെയര്‍മാന്‍ എന്‍.പ്രശാന്തും നടത്തിയ കൂടിക്കാഴ്ചയും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജിഎന്‍എ വൈദ്യുതി വിവാദത്തില്‍ അതൃപ്തി വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം അറിഞ്ഞത് വാര്‍ത്തകളില്‍ നിന്നാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും– കെഎസ്ഇബി ചെയര്‍മാന്‍ എന്‍.പ്രശാന്തും നടത്തിയ കൂടിക്കാഴ്ചയും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളിലാണ്. വകുപ്പുമന്ത്രി അഭിപ്രായങ്ങള്‍ നല്‍കുകയാണ് ചെയ്യുക. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. Also Read: ക്ലാസിഫിക്കേഷന് മുൻപ് ബാർ ലൈസൻസ് പുതുക്കൽ: എൽഡിഎഫ് നയം പിന്തുണച്ച് യുഡിഎഫ് സർക്കാർ

അതേസമയം, ജി.എന്‍.എയില്‍ നിന്ന് കേരളം ഉടന്‍ വൈദ്യുതി വാങ്ങില്ല. നവംബര്‍–ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചതോടെ വിവാദ കരാറില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിന് വഴിതുറന്നു. മുന്‍  ചെയര്‍മാന്‍ എം.ജി.രാജമാണിക്യം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് എങ്ങിനെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കണ്ടെത്താന്‍  മുഖ്യമന്ത്രി കെഎസ്.ഇ.ബി ചെയര്‍മാനോട് ആവശ്യപ്പെട്ടു.

അതേസമയം, ജിഎന്‍എ വൈദ്യുതി കരാര്‍ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ തുടരുന്നതിനിടെയാണ് വൈദ്യുതി പ്രതിസന്ധി ഇല്ല എന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിക്കുന്നത്. ഈ മാസം മുതല്‍ വൈദ്യുതി ക്ഷാമത്തില്‍ കേരളം വലയും എന്ന  നിലപാടില്‍ നിന്ന് കെ.എസ്.ഇ.ബി മലക്കം മറിയുകയായിരുന്നു. ഈ രണ്ടുമാസം വൈദ്യുതി ലഭ്യമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.പ്രശാന്ത് മുഖ്മന്ത്രിയെ കണ്ട് അറിയിച്ചു. എന്‍.ടി.പി.സിയില്‍ നിന്ന് 5 രൂപ 18 പൈസക്കോ അതിലും കുറവായോ വൈദ്യുതി ലഭിക്കുമോ എന്ന് നോക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ആവശ്യമുള്ളപ്പോള്‍ ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി ഉചിതമായ തീരുമാനമെടുക്കണം. ഇതോടെ വിവാദത്തിലായ ജി.എന്‍.എ കരാറില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിന് വഴി തുറന്നു. നവംബറിലും ഡിസംബറിലും കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് കെ.എസ്.ഇ.ബിയുടെ മുന്‍ചെയര്‍മാന്‍ എം.ജി.രാജമാണിക്യം എങ്ങിനെ റിപ്പോര്‍ട്ട് നല്‍കി എന്ന് മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സമ്മര്‍ദത്തിലാക്കി തീരുമാനമെടുപ്പിക്കാന്‍ എന്തിനുശ്രമിച്ചു എന്നും ആരാണ് വിവരങ്ങള്‍ പുറത്തേക്ക് നല്‍കിയതെന്നും കണ്ടെത്തണം. 

കെ.എസ്.ഇ.ബി ഇക്കാര്യം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കെഎസ്‌ഇബി ചെയര്‍മാനോടു ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബിക്കും താല്‍പര്യമില്ലാഞ്ഞിട്ടും ജി.എന്‍എയില്‍ നിന്ന് വൈദ്യുതിവാങ്ങാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഹിമാചലില്‍ നിന്ന് 14 രൂപ 50 പൈസക്കാണ് വൈദ്യതി ലഭിക്കുമായിരുന്നതെന്നും 8 രൂപ 63 പൈസക്കുള്ള ജി.എന്‍എ വൈദ്യുതി വാങ്ങാനുള്ള കരാര്‍  ഉണ്ടാക്കിയത് സംസ്ഥാന താല്‍പര്യം കണക്കിലെടുത്താണന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. 

ENGLISH SUMMARY:

Kerala Electricity Minister Sunny Joseph has expressed dissatisfaction over the GNA power purchase controversy, stating that he learned about the decision not to purchase electricity from GNA through media reports. Meanwhile, KSEB has informed the government that Kerala will not face a power shortage in November and December, reducing the immediate need for the controversial agreement. Chief Minister V.D. Satheesan has asked KSEB to explore cheaper electricity from NTPC and investigate the earlier power shortage forecast by former KSEB Chairman M.G. Rajamanickam. The development has intensified political questions over the GNA power deal.