സംസ്ഥാനം ജിഎന്‍എ വൈദ്യുതി ഉടന്‍ വാങ്ങില്ല. വൈദ്യുതി പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എന്‍ടിപിസിയില്‍ നിന്ന് കുറഞ്ഞവിലക്ക് ആവശ്യമുള്ള വൈദ്യുതി വാങ്ങാമെന്നാണ് കെഎസ്ഇബി നിലപാട്. ഉചിതമായ നടപടി കെഎസ്ഇബിക്ക് സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും എന്‍ടിപിസി അധികൃതരുമായി ചര്‍ച്ച നടത്തി.
നവംബര്‍– ഡിസംബര്‍ മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി മുഖ്യമന്ത്രിയെ അറിയിച്ചത്. അവലോകനത്തിന് ശേഷമാണ് ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. വൈദ്യുതിക്ഷാമം വരുമെന്ന് മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി.രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയത് എന്തിനെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കെ.എസ്.ഇബി ചെയര്‍മാന്‍ എന്‍.പ്രശാന്തിനോട് ആവശ്യപ്പെട്ടു.
‘വൈദ്യുതിക്ഷാമം വരുമെന്ന റിപ്പോര്‍ട്ട് നല്‍കിയത് എന്തിന്? റിപ്പോര്‍ട്ട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. വൈദ്യുതി പ്രതിസന്ധിയെന്ന് വാര്‍ത്തകള്‍ വരുത്തി. ഫയലില്‍ തീരുമാനമെടുക്കുന്നില്ലെന്നും പ്രചാരണം വന്നു. ഇത് ആരുചെയ്തു എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.