സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി തുടര്‍ച്ചയായ വില ഇടിവ്. തിങ്കളാഴ്ച സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞ് 71,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലാണ് ഇന്നത്തെ വ്യാപാരം. യു.എസ് സമ്പദ്‍വ്യവസ്ഥ ഉണര്‍വ് കാണിച്ചതും സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് കുറഞ്ഞതുമാണ് സ്വര്‍ണ വിലയിലെ ഇടിവിന് കാരണം. മൂന്നു ദിവസത്തിനിടെ 1,400 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ കുറവ്.
Also Read: 1995ല്‍ അച്ഛന്‍ വാങ്ങിയ ഓഹരി സര്‍ട്ടിഫിക്കറ്റ് കിട്ടി; ഇന്നത്തെ മൂല്യം 80 കോടി!
പ്രതീക്ഷിച്ചതിലും മികച്ച തൊഴില്‍ റിപ്പോര്‍ട്ടിന് പിന്നാലെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര സ്വര്‍ണ വില കുറയുകയാണ്. ഇതിനൊപ്പം യു.എസ്– ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ കുറയുന്നു എന്ന സൂചനകള്‍ സ്വര്‍ണത്തിന്‍റെ 'സുരക്ഷിത നിക്ഷേപം' എന്ന ഡിമാന്‍റിനെയും ഇടിച്ചു. രാവിലെ രാജ്യാന്തര സ്വര്‍ണ വില 0.20 ശതമാനം ഇടിഞ്ഞ് 3,303.19 നിലവാരത്തിലെത്തി. വെള്ളിയാഴ്ച 3307 ഡോളറിലായിരുന്നു രാജ്യാന്തര വില.
Also Read: ട്രെന്‍ഡ് മാറുന്നു; സ്വര്‍ണ വില ഓഗസ്റ്റില്‍ കുത്തനെ ഇടിയും; വാങ്ങാന്‍ റെഡിയായിക്കോളൂ
ചൈനീസ് പ്രതിനിധികളുമായി യുഎസ് പ്രതിനിധികളും ലണ്ടനില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളെ കുറയ്ക്കും എന്നാണ് പ്രതീക്ഷ. സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുന്നു എന്ന സൂചനയില്‍ പലിശ കുറയ്ക്കില്ലെന്ന പ്രതീക്ഷ ഉയര്‍ന്നതാണ് സ്വര്‍ണ വില കുറയാന്‍ കാരണം.
ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ 82,805 രൂപയായിരുന്നു പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു ആഭരണം വാങ്ങാന്‍ ചെലവാക്കേണ്ട തുക. ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 81,219 രൂപയാണ് നല്‍കേണ്ടി വരുന്നത്. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണിത്.