സിനിമയില്‍ ന്യൂജനറേഷന് കാലം എന്നു പറയുമ്പോള്‍ ചില തഴക്കം വന്ന സംവിധായകരൊക്കെ പറയുന്ന മറുപടി കേട്ടിട്ടില്ലേ. ഒന്ന് ഈ പ്രയോഗം തന്നെ തെറ്റാണ് എന്നു പറയും. എല്ലാകാലത്തും ന്യൂജനറേഷന് വന്നിട്ടുണ്ടെന്നും പറയും. തങ്ങളിപ്പോഴും ന്യൂജനറേഷന് ആണെന്നും പറയും. സംഗതി ഓള്‍ഡായി എന്നുപറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നങ്ങ് കരുതിയാ മതി. ഇതുപറയാന്‍ കാര്യം കോണ്‍ഗ്രസിലിപ്പോള്‍ ന്യൂജനറേഷന് തരംഗം എന്നാണല്ലോ പുതിയ വാര്‍ത്ത.
തിരുവഞ്ചൂര്‍ മിണ്ടിയല്ലോ എന്നെങ്കിലും കരുതാം. ഈ ജനറേഷന് മാറിയതുകാരണം ഒന്നും മിണ്ടാതെ വീട് വിട്ടിറങ്ങാതെ ആയിപ്പോയ ഒരാളുണ്ട്. അയാളുടെ കാര്യം ആലോചിക്കൂമ്പോഴാണ് കഷ്ടം. എങ്ങനെ നടന്നിരുന്ന ആളാ.