സോളര്‍ കേസില്‍ റിപ്പോര്ട്ടുവേണം വേണം എന്നുപറഞ്ഞ് നടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ശല്യം സഹിക്കാതെ ഒളിച്ചോടുകയാണ് സര്‍ക്കാര്‍. അതിനുപിന്നാലെ ഇപ്പോള്‍ ചില പൊലീസുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഡിജിപി ഹേമചന്ദ്രനാണ് മുന്‍നിരയില്‍. കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രനടക്കം പത്തുപൊലീസ് ഉദ്യോഗസ്ഥന്മാരാണ് പെട്ടുകിടക്കുന്നത്. മറ്റുള്ളവരെ വിട്ടേക്കൂ. എന്നെ മാത്രം ശിക്ഷിക്കൂ എന്നാണ് ഹേമചന്ദ്രന്റെ ലൈന്‍. പക്ഷെ, ഒന്നുമങ്ങ് തെളിച്ചുപറയുന്നില്ല.