മോദി നാട്ടിലുണ്ട്. എന്നുവച്ചാല്‍ ഇന്ത്യയിലുണ്ട് എന്ന്. ഇപ്പോ വലിയ യാത്രകള്‍ കമ്മിയാണ്. പുതിയ തള്ളലുകളൊന്നും ഏശാത്ത കാലവുമാണ്. മൊത്തത്തില്‍ ഇന്ത്യക്കാര്‍ക്കിത് വലിയ ദോഷകാലമാണ്. അങ്ങനെ വരുമ്പോള്‍ ആ രാജ്യത്തിന്റെ ഭരണാധികാരിക്കും തീര്‍ച്ചയായും ദോഷമുണ്ടാവുക സ്വാഭാവികമാണ്. ഇനി അത് അവനവന് തന്നെ വരുത്തിവച്ച വിനകളാവുമ്പോള് പിന്നെ രക്ഷയില്ല. ആര്ഷഭാരതക്കാരെ സംബന്ധിച്ച് പ്രാര്‍ഥനകളും പൂജകളുമാണ് പ്രതിവിധി. അതും കശ്മീര്‍ താഴ്്വരയിലൊക്കെ പോയി പ്രാര്‍ഥിക്കണം.
മോദിയുടെ പ്രാര്‍ഥന ദൈവം കേള്‍ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. മോദി നന്നായാല്‍ ഈ രാജ്യത്തിനു തന്നെയാണല്ലോ മെച്ചം. നല്ലബുദ്ധി തോന്നിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു.