കേരളപ്രദേശ് കോണ്‍ഗ്രസിനെ അലട്ടുന്ന പ്രശ്നം ഇന്ധനവില വര്‍ധനവോ പ്രതിപക്ഷസമരങ്ങളോ ഒന്നും അല്ല. പടയൊരുക്കം എന്നുതന്നെ പേരിട്ട് രമേശ് ചെന്നിത്തല പാര്‍ട്ടിക്കുള്ളില്‍ തുടങ്ങിയ പരിപാടി കേരളം ഒട്ടുക്കും അടുത്തമാസം അരങ്ങേറും. പക്ഷേ ഉമ്മന്‍ചാണ്ടിക്ക് സോളര്‍ റിപ്പോര്‍ട്ടാണ് ലക്ഷ്യം. എന്തുവിലകൊടുത്തും അതൊന്നും കൈക്കലാക്കണം.
ഉമ്മന്‍ചാണ്ടിയാണെങ്കില്‍ ഇപ്പോ പരിപാടികള്‍ക്ക് പോവുമ്പോള്‍ ഒരു വിശ്വസ്തന് കൂടെയുണ്ടാവും. ഒരു ധൈര്യത്തിനാണ്. എല്ലാം തുറന്ന് പറയാന്‍ കഴിയുന്ന ഒരു സുഹൃത്ത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആവശ്യം. പുറംലോകവുമായുള്ള ആകെയുള്ള ബന്ധം വീക്ഷണം പത്രത്തിലൂടെ മതിയെന്നും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്