ഡാന്‍സര്‍ തമ്പിയാണ് ഇന്നത്തെ മറ്റൊരു താരം. ആളൊരു പാവമാണ്. നാടു നന്നാകാന്‍ വേണ്ടി വൈവിധ്യമാര്‍ന്ന പ്രകടനങ്ങളൊക്കെ നടത്തും. കൂടുതലറിയണമെങ്കില്‍ സ്വയം പരിചയപ്പെടുത്തും. അതു കേട്ടാല്‍ ഏതാണ്ടൊരു ധാരണ കിട്ടും
പറയാന്‍ വന്നത് എന്താണെന്നു വച്ചാല്‍ നാലു കൊല്ലം മുമ്പ് തമ്പിയണ്ണന്‍ ഒരഭ്യാസം നടത്തിയിരുന്നു. ഒരു ട്യൂബില്‍ രണ്ടുപേര്‍ കേറിയുള്ള അഭ്യാസം. അവസാനം മെഡിക്കല്‍ കോളജിലാണ് ആ പ്രകടനം അവസാനിച്ചത്.
ഇത്തവണ അത് വിജയിപ്പിക്കാനാണ് ഡാന്‍സര്‍ തമ്പിയും ടീമും വന്നിരിക്കുന്നത്. ആള്‍ ദ ബെസ്റ്റ്