കള്ളപ്പണമില്ലാത്ത കിനാശേരി നിലവില്‍ വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മേരേ പ്യാരേ ദേശ് വാസിയോം എന്ന അപായശബ്ദം വീണ്ടും മുഴങ്ങുമെന്ന് മുന്നറിയിപ്പ്
മോദി വാക്കുപാലിക്കും. പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ തന്നെ തൂക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചുമരില്‍ തൂക്കാനുള്ള കലണ്ടര്‍ തയാറായി. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സാംസ്കാരികം വിദ്യാഭ്യാസം വകുപ്പുകള്‍ എ എന്‍ രാധാകൃഷ്ണന് നല്കാന് ധാരണയായി. എംടിക്കെതിരെ ബിജെപിയുടെ വിവര്‍ത്തന സാഹിത്യനായകന് കെ സുരേന്ദ്രനും
പ്രധാനമന്ത്രി പറഞ്ഞ നല്ല കാലം വരാന്‍ ഇനി ആകെയല്പ നേരം മാത്രമേ ബാക്കിയുള്ളു. പീഡനകാലമായി മോദി പറഞ്ഞ അമ്പത് നോമ്പ് തീരാറായി. ഡിസംബര്‍ 30 ആണ് അദ്ദേഹം പറഞ്ഞത്. അതുകഴിഞ്ഞാല്‍ പിന്നെ ഇന്ത്യ വേറെ ലവലാണ്. എടിഎമ്മില്‍ നിന്ന് കൈനിറയെ പണം. ബാങ്കില്‍ ചെന്നാല്‍ പരിധികളില്ലാതെ പണം പിന്‍വലിക്കാന്‍ സൗകര്യം. കള്ളപ്പണക്കാരില്ലാത്ത ഇന്ത്യ. വ്യാജനോട്ടുകള്‍ പൊടിപോലുമില്ലാത്ത സമ്പദ് വ്യവസ്ഥ അതൊക്കെയാണ് സുഹൃത്തുക്കളെ നമ്മളെ കാത്തിരിക്കുന്നത്. കാത്തിരുന്നോളൂ