കൊടിക്കുന്നില്‍ സുരേഷ് എം.പി. നാട്ടിലെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ആയിരുന്നു. പാര്‍ലമെന്റില്‍ നിന്ന് സസ്പെന്ഷന് കിട്ടിയതിനാല്‍ അതിന്റെ ആവേശത്തിലാണ് കക്ഷി. ഇത്തവണ പുതിയ ഒരു കണ്ടുപിടിത്തവുമായിട്ടാണ് ഡല്‍ഹിയില്‍ നിന്ന് വന്നത്. അത് ആദ്യം പങ്കിടും.
വലിയ കാര്യമായിപ്പോയി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഇത് നാലാം കൊല്ലമാണ്. അങ്ങ് എംപിയായിട്ടും ഇതൊക്കെ ഇപ്പോഴാണ് മനസിലാക്കുന്നത്. ഇതൊക്കെ ഇവിടുത്തെ ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമല്ലേ. കാര്യത്തിലേക്ക് വാ, അതന്നെ ആ സസ്പെന്‍ഷനും അനുബന്ധ കഥകളും.
സസ്പെഷന് കിട്ടിയ സ്ഥിതിക്ക് വെറുതെ ഇരിക്കാനൊന്നും പറ്റില്ലല്ലോ. അതിനിത് സര്‍ക്കാര്‍ ഉദ്യോഗമല്ലല്ലോ. മറിച്ച് സസ്പെന്‍ഷനെ വരെ നാലുവോട്ടാക്കിമാറ്റാവുന്ന രീതിയിലേക്ക് പ്രവര്‍ത്തനം കൊണ്ടുപോവണം. എല്ലാവിധ ഭാവുകങ്ങളും.