E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കാവിക്കൊടിയിൽ കോഴക്കറ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി വേറിട്ട പാര്‍ട്ടിയാണെന്ന് അവര്‍ എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഇപ്പോഴിതാ വിശ്വസിച്ചേ പറ്റൂ. കോഴ വാങ്ങാനും അഴിമതി നടത്താനും ഭരണം വേണം എന്ന പൊതു തത്വത്തെ ബിജെപി അട്ടിമറിച്ചിരിക്കുകയാണ്. അങ്ങനെ നോക്കിയാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കൊന്നും ഒരു കാലത്തും തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല. കാരണം അധികാരം അവര്‍ക്ക് എത്രയോ അകലെയാണ്. ഈ ഘട്ടത്തിലാണ് എം ടി രമേശ് പാര്‍ട്ടിയുടെ രക്ഷക്കെത്തുന്നത്. മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി വാങ്ങിക്കൊടുക്കാന്‍ നടന്ന കോഴ ഇടപാടില്‍ രമേശിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. അത് സിപിഎമ്മോ കോണ്‍ഗ്രസോ പറഞ്ഞതല്ല. പോലീസോ സിബിഐയോ കണ്ടെത്തിയതുമല്ല. ബിജെപി തന്നെ അന്വേഷിച്ച് കണ്ടെത്തിയതാണ്. അത് നിഷേധിക്കലായിരുന്നു രമേശന്റെ ഇന്നത്തെ പണി 

ബിജെപി ഈ ഭാരതീയ ദര്‍ശനത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായ കാരണം കോഴ എന്ന് പറയില്ലത്രേ. ദക്ഷിണ എന്നാണ് വാക്ക്. ഇനിയും ആര്‍ക്കങ്കിലും മെഡിക്കല്‍ കോളജോ റയില്‍വേ സ്റ്റേഷനോ മറ്റോ വേണമെങ്കില്‍ അടുത്ത ബിജെപി ഓഫിസില്‍ ചെന്ന് പറഞ്ഞാല്‍ മതി. അവര്‍ ഗോ രക്ഷകര്‍ മാത്രമല്ല, കോഴ രക്ഷകരും കൂടിയാണ്. സത്യത്തില്‍ ബിജെപിക്കാര്‍ ഇങ്ങനെ അഴിമതിയൊന്നും നടത്തില്ലായിരുന്നു. പാര്‍ട്ടി നടത്താന്‍ പണം വേണമെന്ന് എല്ലാവര്‍ക്കും അറിയാം. സ്വന്തമായി കമ്മട്ടമുണ്ടാക്കി കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ആവശ്യമുള്ള പണം അടിച്ചെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഈ പോലീസ് അവിടെച്ചെന്ന് വെര്‍തേ പ്രശ്നമുണ്ടാക്കി അതൊക്കെ പിടിച്ചെടുത്തു കളഞ്ഞു. പിന്നെ എന്തു ചെയ്യും. ഉള്ളവരില്‍ നിന്ന് വാങ്ങുക അതേ വഴിയുള്ളു 

ഈ കോഴക്കളിയുടെ പിന്നില്‍ കുറച്ച് വിഭാഗീയതയുമുണ്ട്. മറ്റു പാര്‍ട്ടികളിലെല്ലാം സംഘടനയുണ്ടായ ശേഷമാണ് ഗ്രൂപ്പുണ്ടായതെങ്കില്‍ ബിജെപിയില്‍ ആദ്യം ഗ്രൂപ്പും പിന്നെ സംഘടനയുമാണ് ഉണ്ടായത്. തമ്മിലടി കുറക്കാനാണ് ക്ഷേത്രവും വഴിപാടുമൊക്കെയായി നടന്ന കുമ്മനത്തെ പിടിച്ച് പ്രസിഡന്റാക്കിയത്. എന്നിട്ടിപ്പോ, ഇതുവരെയില്ലാത്ത കോഴ ആരോപണം അദ്ദേഹത്തിന്റെ കാലത്തു തന്നെ ഉണ്ടായി. കുമ്മനം കോഴ വാങ്ങില്ലെന്നാണ് എതിര്‍ ഗ്രൂപ്പുകാര്‍ പോലും പറയുന്നത്. പക്ഷേ പാര്‍ട്ടിയിലെ വലിയ അഴിമതിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ട് അതിന്റെ മുകളില്‍ അടയിരിക്കുകയാണ് അദ്ദേഹത്തിന്റെ പണി. കാരണം രമേശന്‍ സ്വന്തം ആളാണ്. അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതും അഴിമതി തന്നെയാണ് കുമ്മനം രാജേട്ടാ 

ഈ അന്വേഷണ റിപ്പോര്‍ട്ട് രാജ്യത്തിന് സംഭാവന ചെയ്ത നസീര്‍ ബിജെപിയുടെ ചരിത്രത്തില്‍ അങ്ങനെ ഇടം നേടിയിരിക്കുകയാണ്. അദ്ദേഹവും പറ​ഞ്ഞു വരുന്നത് കുമ്മനത്തിന് താന്‍ കൊടുത്ത റിപ്പോര്‍ട്ട് ഇരുചെവി അറിഞ്ഞില്ലെന്നാണ്. കൊടുത്തയാളും കിട്ടിയ ആളും ചോര്‍ത്തിയില്ല പോലും. അപ്പോള്‍ പിന്നെ എങ്ങനെയാകും ചോര്‍ന്നത് 

ഇനിയിപ്പോ ചോര്‍ച്ച അന്വേഷിക്കാനൊന്നും നില്‍ക്കണ്ട. എന്നിട്ടു വേണം ആ അന്വേഷണ റിപ്പോര്‍ട്ടും ചോരാന്‍. നമുക്ക് അഴിമതിക്കാരെ അഴിക്കുള്ളിലാക്കുകയല്ലേ വേണ്ടത് 

അതു പറ്റില്ലല്ലോ ചേട്ടാ. ഒരു പാര്‍ട്ടിയംഗം മറ്റൊരു പാര്‍ട്ടിയംഗത്തിനെ നോക്കി കണ്ണുരുട്ടി കാണിച്ചതല്ലോ കേസ്. പണമിടപാടല്ലേ. കോഴയല്ലേ. അതൊക്കെ നോക്കാന്‍ നാട്ടില്‍ ഒരു നിയമവും കോടതിയുമൊക്കെ ഉണ്ടല്ലോ. അപ്പോള്‍ അങ്ങനെ വേണ്ടേ നേരിടാന്‍. പണ്ട് ടിപി കേസില്‍ സിപിഎമ്മും ബാര്‍ കോഴ കേസില്‍ കേരള കോണ്‍ഗ്രസും പാര്‍ട്ടി തല അന്വേഷണം നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിച്ച് നടപടിയെടുക്കണമെന്നു പറഞ്ഞു നടന്നതല്ലേ ബിജെപിക്കാര്‍. അപ്പോള്‍ പിന്നെ ഈ കേസും പുറത്ത് വരണമല്ലോ 

ഈ കോഴയെണ്ണി വാങ്ങുമ്പോഴും കള്ളനോട്ടടിക്കുമ്പോഴും മാത്രം ബിജെപിക്കാര്‍ അതിര്‍ത്തിയിലെ പട്ടാളക്കാരനെയും ഓര്‍ക്കില്ല, അവരുടെ ത്യാഗവും ഓര്‍ക്കില്ല. ആര്‍ഷ ഭാരത സംസ്കാരം പോലും ഓര്‍ക്കില്ല. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോര്‍ത്ത് ക്ഷമിക്കാനുള്ള വിവേകം പ്രതിപക്ഷക്കാരൊട്ട് കാണിക്കുകയുമില്ല. അഴിമതി വിരുദ്ധത്തിന് നോബല്‍ സമ്മാനം പ്രതീക്ഷിച്ചിരിക്കുന്ന മോദിയുള്ള ഡല്‍ഹിയില്‍ കൊണ്ടു പോയി ഇതെല്ലാം വിളമ്പും. പാര്‍ലമെന്റില്‍ ബഹളവുമുണ്ടാക്കും. കേരളത്തില്‍ നിന്ന് പണം ഹവാലയാക്കി ഡല്‍ഹിയിലെത്തിച്ചു എന്നാണ് ആ പാര്‍ട്ടി തന്നെ കണ്ടെത്തിയിരിക്കുന്നത്. ഹവാല ഇടപാടും കള്ളപ്പണവും തടയാന്‍ മോദിജി ഇങ്ങനെ കഷ്ടപ്പെട്ട് നോട്ടു നിരോധിക്കുന്നു ഒരു വശത്ത്. മറുവശത്ത് പാര്‍ട്ടിക്കാര്‍ കള്ളനോട്ടടിയും കൈക്കൂലി വാങ്ങലും. കൊള്ളാം 

കുമ്മനം പയ്യെ രാജിവക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന് പറ്റിയ പണിയൊന്നുമല്ല ഇത്.ചുമ്മാ ട്രോളന്‍മാര്‍ക്ക് പണിയുണ്ടാക്കാമെന്നല്ലാതെ. ആരെങ്കിലും ഇടപെട്ട് ആ ആത്മാവിനെ ഒന്ന് രക്ഷിക്കണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :