അതെ ഒ.രാജഗോപാല്‍, അഥവാ നമ്മുടെ സ്വന്തം രാജേട്ടന്. അദ്ദേഹം എംഎല്‍എ ആയതിനുശേഷം അങ്ങനെ മാധ്യമങ്ങളോട് സംസാരിക്കാറില്ല. പണ്ടും വല്ലാതെയൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ആള് ഫെയ്ബുക്കിലോ ട്വിറ്ററിലോ അത്ര സജീവമല്ലാത്തതുകൊണ്ട് അവിടെയും ഒന്നും പറയാറില്ല. ഒരു പാവം സാത്വികന് ഇമേജാണ് ഉള്ളത്. അതിനി താനായിട്ട് തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇപ്പോ വന്നതിന്റെ ഉദ്ദേശ്യം ഒരു സന്തോഷം പങ്കുവക്കാനാണ്. അതായത്, രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ച്. ഈ കോവിന്ദിനെ പലര്‍ക്കും അത്ര പരിചയമൊന്നും ഇല്ലെങ്കിലും രാജേട്ടനും കോവിന്ദും ഗഡികളാണ്. പണ്ട് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ഫ്രണ്ട്ഷിപ്പാണത്. സുഹൃത്ത് രാഷ്ട്രപതി സ്ഥാനത്തേക്കൊക്കെ വരുന്നതില്‍ ആര്‍ക്കായാലും സന്തോഷം കാണും. രാജേട്ടനും കാണും.