ഇത് നടുറോട്ടിലെ അടിപിടിയാണെങ്കില്‍ പിണറായി സര്‍ക്കാരിന്റെ പേരില്‍ അടിനടക്കുന്ന ഒരു വീടുണ്ട് കേരളത്തില്‍. ആലപ്പുഴ ജില്ലയിലാണ്. നമ്മുടെ വെള്ളാപ്പള്ളിയുടെ വീട്ടില്‍. പിണറായി വിജയനേയും പിണറായി സര്ക്കാരിനെയുംച്ചൊല്ലി അച്ഛനും മോനും രണ്ടുതട്ടിലാണ്. കുറച്ചായി ഇതു തുടങ്ങിയിട്ട്.
എസ്.എന്‍. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയൊക്കെയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടേശന് ചേട്ടന്. ഈ തിരഞ്ഞെടുപ്പൊക്കെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആജീവാനന്ത സെക്രട്ടറിയായി അങ്ങ് സ്വയം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നിയമാവലയില്‍ ഭേദഗതിയൊക്കെ വരുത്തിയേക്കണം. കേന്ദ്രത്തില്‍ മോദിജി വരെ അങ്ങനെയൊക്കെ ആലോചിക്കുന്നുണ്ട്. പക്ഷേ അതിനുമുമ്പ് മകന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കിക്കൊടുക്കണം.