ബാറുകള്‍ പൂട്ടുന്ന അതേ ദിവസം തന്നെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും താന്‍ പണിയെടുത്ത ഓഫിസ് പൂട്ടേണ്ടിവന്നുവെന്നതാണ് വിചിത്രം. അതുകൊണ്ട് കെ.എം.മാണിക്കും ബാബുവിനും ഉമ്മന്‍ചാണ്ടിക്കുമൊന്നും മനസറിഞ്ഞ് ചിരിക്കാനും വയ്യാതായി.
ബാര്‍ കോഴക്കേസിലൊക്കെ ഇവരെയൊക്കെ നിരന്തരം ചൊറിഞ്ഞുകൊണ്ടിരുന്ന മഹാനായിരുന്നല്ലോ ജേക്കബ് തോമസ്. ഇങ്ങനെ ബാലന്‍സ് ചെയ്ത് കാര്യങ്ങള്‍ നടക്കുന്നതും ഈയടുത്തകാലത്തെ ഒരു സവിശേഷതയാണ്.