ചില സിനിമകളുണ്ട്. ഉദ്വേഗത്തോടെ നമ്മള്‍ ഇങ്ങനെ കണ്ടിരിക്കും. സസ്പെന്‍സും ട്വിസ്റ്റുമൊക്കെയായി സംഗതി അടിപൊളിയായിരിക്കും. ഒടുവില്‍ ക്ലൈമാക്സ് സംബന്ധിച്ച് ആകെ ടെന്‍ഷനുണ്ടാക്കും. ഒടുവില്‍ ശുഭപര്യവസായിയാകും. ഈ ഹിറ്റ് സിനിമ വീണ്ടും ഒന്നുകൂടി കാണാന്‍ നമുക്ക് തോന്നാറില്ലേ. ക്ലൈമാക്സൊക്കെ അറിയാം എങ്കിലും ഒതൊക്കെ മറന്ന് ആസ്വദിച്ച് നമ്മള്‍ വീണ്ടും കാണും. ഇന്നത്തെ എപ്പിസോഡിനെ അങ്ങനെ കണ്ടാല്‍ മതി. കോണ്‍ഗ്രസ് സീറ്റ് പ്രഖ്യാപനമെന്ന അങ്ങേയറ്റം സസ്പെന്‍സ് നിറഞ്ഞ മാസ് സിനിമയിലേക്ക് സ്വാഗതം.

കോണ്‍ഗ്രസുകാരാണെങ്കില്‍ ഭജനയിരിക്കണ്ടത് അങ്ങ് ഡല്‍ഹിയിലാണ്. അത് എല്‍ദോസുമുതല്‍ കെ.സുധാകരന്‍ വരെയുള്ളവക്ക് നന്നായറിയാം.എല്ലാം ഡല്‍ഹിയില്‍ പോയി ഇരിക്കുകയും ചെയ്തു. അപ്പോ കഥ തുടങ്ങുന്നത് ഒരാഴ്ച മുന്‍പാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപ്പ് ഇപ്പോ പ്രഖ്യാപിക്കും ഇപ്പോ പ്രഖ്യാപിക്കും എന്നതായിരുന്നു അവസ്ഥ.  ഇലക്ഷന്‍ പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണം‌. അങ്ങനെയാണല്ലോ. അങ്ങനെ ആത്മവിശ്വാസത്തിന്‍റെ പരകോടിയില്‍ സതീശനിരുന്നു. തിരഞ്ഞെടുപ്പ് വൈകും എന്നതായിരുന്നു ഇരുപത്തിനാല് മണിക്കൂര്‍ എന്ന ആ തള്ളിന്‍റെ ഒരു ഇത്. കഴിഞ്ഞ ഞായറാഴ്ച ആ ആത്മവിശ്വാസത്തിനുമേല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളം ചേര്‍ത്തു. തിരഞ്ഞെടുപ്പ് അങ്ങ് പ്രഖ്യാപിച്ചു. അരമണിക്കൂറിനുള്ളില്‍ സിപിഐയും ഒരു മണിക്കൂറിനുള്ളില്‍ സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

80 കിഡ്സിനും 90 കിഡ്സിനും ടു കെ കിഡ്സിനും ജന്‍സിക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. എല്ലാ പാര്‍ട്ടിയിലും വിറ്റ് മാത്രമാണ് സംഭവിക്കുന്നത്. ആരാണ് കൂടുതല്‍ സ്കോര്‍ ചെയ്യുന്നത് എന്നുമാത്രമാണ് ഇപ്പോള്‍ മനസിലാകാത്തത്. വി.സുരേന്ദ്രന്‍പിള്ള രാജിവച്ചു. അതാരാണ് ഈ അവതാരമെന്ന് പുതുതലമുറയ്ക്ക് മനസിലാകില്ല. കക്ഷി പഴയ മന്ത്രിയാണ്. രാജിവച്ചത് ആര്‍ജെഡിയില്‍ നിന്നാണ്. ഉദ്ദേശം സിംപിള്‍. വെറും സീറ്റ് മോഹം. അണ്ടര്‍ ഗാര്‍മെന്റ് റീ ബിള്‍ഡ് കേസില്‍പ്പെട്ട ആന്റണി രാജുവിന്  തിരഞ്ഞെടുപ്പില്‍ നില്‍ക്കാനാവില്ല. അങ്ങനെവരുമ്പോള്‍ ആ സീറ്റ് സിപിഎം ഏറ്റെടുക്കും. ആ സീറ്റില്‍ മല്‍സരിക്കാന്‍ സിപിഎമ്മില്‍ ചേരാനും തയാറെന്ന മൂഡിലായിരുന്നു സുരേന്ദ്രന്‍ പിള്ളയുടെ രാജു.

Congress Seat Announcement: A Political Thriller Unfolds:

suspenseful Congress seat announcement, which is akin to a thrilling movie with twists and turns. The delay in seat declarations by Congress, in contrast to the swift announcements by CPI and CPM, highlights the intense political maneuvering