സുഹൃത്തുക്കളേ കലാസ്നേഹികളേ. ദേശാഭിമാനി തീയറ്റേഴ്സ് അഭിമാനപുരസരം അവതരിപ്പിക്കുന്ന നാടകം. ഇത് ആ വിജയനല്ല. നാട്ടില്‍ ഒരു അസാധാരണ സാഹചര്യം ഉണ്ടായത്രേ. ദേശാഭിമാനി വാരാന്തപ്പതിപ്പ് വായിക്കാതെ ഇനി ഒരു അടി മുന്നോട്ടില്ലെന്ന ഒരു തീരുമാനം കേരളം എടുത്തു. ഇതെന്താണപ്പാ ഇങ്ങനെയൊക്കെ ഒരു നിലപാട്. വായിക്കാന്‍ എന്തോരം സാധനങ്ങള്‍ നാട്ടിലുണ്ട്. അതൊന്നും പോരാ, ദേശാഭിമാനി വാരാന്തപ്പതിപ്പുതന്നെ വേണം എന്ന് ഒരു നിലപാട്. സര്‍ക്കുലേഷന്‍ കുതിച്ചുകയറുന്നുവെന്നുകേട്ട ദേശാഭിമാനിക്കാരനുവരെ ഞെട്ടലുണ്ടായി. നേര് നേരത്തേ അറിയിക്കുന്ന ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്റായ എം.സ്വരാജിന് സത്യാനന്തരകാലത്ത് ഞെട്ടലുണ്ടായത് എന്തിന്? വിജയന് കള്ളനല്ല. ഇന്നേവരെ ഒന്നും മോഷ്ടിച്ചിട്ടുമില്ല. വെഞ്ഞാറമ്മൂട് മുത്തിപ്പാറയിലെ വിജയന്റെ കാര്യമാണേ. അല്ല എന്താണ് ഈ വാരാന്ത്യപ്പതിപ്പിലെ പ്രധാന ഇനം? കാണാം തിരുവാ എതിര്‍വാ.