പാർലമെന്റ് മാർച്ചിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. 12 മണിവരെ ലോക്സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. രാജ്യസഭയില്‍ ഖര്‍ഗെയെ സംസാരിക്കാന്‍ അനുവദിച്ചില്ല. ചട്ടം 267 പ്രകാരം അനുമതി നല്‍കാനാകില്ലെന്ന് അധ്യക്ഷന്‍. അസാധാരണ സാഹചര്യമെന്ന് ഖര്‍ഗെ.

പാർലമെന്റിൽ എത്തിയ ധർമേന്ദ്ര പ്രധാനെ ഷാൾ അണിയിച്ചാണ് ഭരണപക്ഷം സ്വീകരിച്ചത്. ഇതിനെ എതിർത്ത് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പാര്‍ലമെന്‍റ് മകരകവാടത്തില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു. സഭ തുടങ്ങിയതിന് പിന്നാലെ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടായിരുന്നു ലോക്സഭയിൽ പ്രതിപക്ഷ ബഹളം. എന്നാല്‍, പ്രതിപക്ഷത്തെ വിമർ‌ശിച്ച സ്പീക്കർ സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞു.

അതേസമയം, സി.ജെ.പി. പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയെ സുപ്രീംകോടതിയും വിമര്‍ശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊലീസിന്റെ അമിതാധികാരത്തെ ന്യായീകരിക്കാനാകില്ലെന്നും കോടതി. ഇതിനിടെ നീറ്റ് സമരവുമായി ബന്ധപ്പെട്ട് മോദിക്കെതിരായ പോസ്റ്റുകള്‍ ഡല്‍ഹി പൊലീസ് വിലക്കി. അധിക്ഷേപകരമായ പോസ്റ്റിട്ട അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തി തുടങ്ങി. പോസ്റ്റുകള്‍ നീക്കാന്‍ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Parliamentary proceedings in both the Lok Sabha and Rajya Sabha were adjourned until noon amid fierce opposition uproar demanding accountability for police actions against students during the recent parliament march. The situation escalated in the Rajya Sabha when Chairman denied permission for Mallikarjun Kharge to speak under Rule 267, prompting Kharge to argue that the circumstances were extraordinary. Meanwhile, treasury benches welcomed Union Minister Dharmendra Pradhan with a shawl upon his arrival in Parliament, triggering counter-slogans and protests from the opposition benches against the reception.