• സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുന്ന ദിബിസയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് അസം മന്ത്രി കേശബ് മഹന്തയുടെ മകള്‍. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തിലാണ് കേശബ് മഹന്തയുടെ മകള്‍ ദിബിസ പങ്കെടുത്തത്. സമരത്തില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്‍റെയും ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെടുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Also Read: സിജെപിക്ക് ശേഷം അടുത്ത പണി; ലക്ഷ്യം ഗഡ്കരി! ഇ20 ജനതാ പാര്‍ട്ടിക്ക് പിന്നിലാര്?

സാനിറ്ററി നാപ്കിനുമായി ദിബിസ മുദ്രാവാക്യം വിളിക്കുന്നതാണ് ഒരു വിഡിയോ. ചോർച്ച തടയുന്നു എന്ന അര്‍ഥത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ സമരത്തില്‍ നാപ്കിന്‍ വലിയ രീതിയില്‍ ഉപയോഗിച്ചിരുന്നു. ഇതൊരു ദേശീയ പ്രശ്നമാണെന്നും നീതിവേണമെന്നുമാണ് വിഡിയോയില്‍ ദിബിസ പറയുന്നത്. ഡല്‍ഹിയില്‍ നടന്ന സമരത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെയും ദിബിസ വിമര്‍ശിക്കുന്നുണ്ട്. സമാധാനപരമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരമാണ് സംഘര്‍ത്തിലേക്ക് എത്തിയതെന്നും വിദ്യാര്‍ഥികളുടെ ധൈര്യമാണ് ഈ സമരത്തിലേക്ക് തന്നെ എത്തിച്ചതെന്നും ദിബിസ പറഞ്ഞു. 

യുകെയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ദിബിസ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേശബ് മനഹന്തയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അസം ഗണപരിഷത്ത് നേതാവായ കേശബ് മഹന്ത ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാറില്‍ റവന്യു മന്ത്രിയാണ്. അതേസമയം മന്ത്രിയുടെ മകള്‍ സമരത്തില്‍ പങ്കെടുത്തതിനെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ന്യായീകരിച്ചു. അച്ഛന്‍റെ രാഷ്ട്രീയമായിരിക്കില്ല മക്കള്‍ക്കെന്നും അതിന്‍റെ പേരില്‍ ആരെയും ട്രോളരുതെന്നും ഹിമന്ത അഭ്യര്‍ഥിച്ചു. 

രാജിവച്ച ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷ മുഖ്യമന്ത്രിയായേക്കും; കേന്ദ്രമന്ത്രിസഭയിലും പുനഃസംഘടന വരും

കഴിഞ്ഞ ദിവസം ഭുവനേശ്വര്‍ എംപി അപരാജിത സാരംഗിയുടെ മകള്‍ അര്‍ച്ചിത സച്ചിന്‍ റഹാര്‍ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആഘോഷിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഒഡീഷയില്‍ നിന്നുള്ള നേതാവാണ് ധര്‍മേന്ദ്ര പ്രധാന്‍. പോസ്റ്റിട്ടതിനു പിന്നാലെ അര്‍ച്ചിതയോട് പോസ്റ്റ് നീക്കാന്‍ അപരാജിത ആവശ്യപ്പെട്ടു. 'പ്രധാന്‍റെ പിഎ അമ്മയെ വിളിച്ച് ആദ്യമിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ടാകും' എന്നൊരു പോസ്റ്റ് കൂടി അര്‍ച്ചിത ഇന്‍സ്റ്റയില്‍ പങ്കുവച്ചു. സംഭവത്തിന് പിന്നാലെ അര്‍ച്ചിതയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ആയി.

ENGLISH SUMMARY:

Assam Minister Keshab Mahanta's daughter, Dibisa, actively participated in a student protest in Guwahati against the NEET question paper leak. During the demonstration, she raised slogans demanding justice and the resignation of Union Minister Dharmendra Pradhan over the issue. While her father serves as the Revenue Minister in the Himanta Biswa Sarma-led government, Chief Minister Sarma defended her right to protest. This incident follows a similar recent controversy where the daughter of Bhubaneswar MP Aparajita Sarangi posted and subsequently deleted a social media story celebrating Pradhan's resignation.