നാലുദിവസം മുന്‍പ്, എന്നുപറഞ്ഞാല്‍ വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ പോകുമ്പോളാണ് മോദിജി ആ ഞെട്ടിക്കുന്നവാര്‍ത്ത അറിഞ്ഞത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു. പാവം. ശരിക്കും ഞെട്ടി. സഹിക്കാന്‍ പറ്റിയില്ല. ഈ പാതിരാത്രിക്ക് ഇനി എന്തുചെയ്യാനാകും, മോദിജി ആലോചിച്ചു. പതിവുപോലെ റേഡിയോ ഓണാക്കി ഒരു മന്‍കി ബാത് കാച്ചിയാലോ എന്നായിരുന്നത്രേ ആദ്യ ചിന്ത. താനൊരു റേഡിയോ ജോക്കിയാണെന്ന പരാതി ആവര്‍ത്തിച്ച് ഉറപ്പിക്കാനേ ആ പ്രക്ഷേപണം സഹായിക്കൂ എന്ന് ഞെട്ടലോടെ ഓര്‍ക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. അപ്പോ പിന്നെ ശബ്ദ സംപ്രേക്ഷണം റിസ്കാണ്. എങ്കില്‍ കിടന്നുറങ്ങാം എന്ന് വീണ്ടും കരുതി. അപ്പോളാണ് ജി വെറുതെ ഇന്‍സ്റ്റയില്‍ ഒന്ന് കയറിയത്. കാണാം തിരുവാ എതിര്‍വാ.