അയിഷാ പോറ്റിയെ കേറ്റിയേ എന്ന വിഷയം പറയാം എന്ന് തീരുമാനിച്ചപ്പോളാണ് ജോസ് കെ മാണി കയ്യാലപ്പുറത്തിരുന്ന് ആടുന്നതുകണ്ടത്. രണ്ടിലയുടെ വിലാപകാവ്യം എന്നമട്ടില്‍ ഒരു കാച്ച് കാച്ചാം എന്നോര്‍ത്തു. അപ്പോളതാ എസ്.രാജേന്ദ്രന് ഇടുക്കിയില്‍ താമരപ്പൂവിന്റെ കച്ചവടം തുടങ്ങുന്നുന്നത്രേ. അതൊരുമാതിരി പെറപ്പ് പണിയല്ലേയെന്ന് മണിയാശാന് പറയുമോ എന്ന് ശ്രദ്ധിച്ചു. അവിടേക്ക് ശ്രദ്ധ ഒന്ന് പാളിയപ്പോളാണ് ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം കണിച്ചികുളങ്ങര ടു പെരുന്ന എന്ന് വെള്ളാപ്പള്ളി നടേശന് ചോദിച്ചത്. ഇതൊന്നുമറിയാതെ നമ്മുടെ കടന്നപ്പള്ളി രാമചന്ദ്രന് പാടിക്കൊണ്ടേയിരുന്നു. കേരള മുസ്ലിം ജമാ അത്ത് ഒരു യാത്ര നടത്തി. സമാപനത്തിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും വിളിച്ചു. ആ സമാപന സമ്മേളനം മറ്റുപലതിന്റെയും ഉദ്ഘാടന സമ്മേളനമാകുമെന്ന് ആരും സ്വപ്നത്തില്‍പ്പോലും കരുതിയില്ല. പക്ഷേ അതാണ് സംഭവിച്ചത്. ചടങ്ങില്‍ വി.ഡി.സതീശന് കത്തിക്കയറി. സര്‍ക്കാര്‍ നടത്തിയ പമ്പാ അയ്യപ്പസംഗമത്തിന് പോയപ്പോള്‍ വഴിയില്‍ നിന്നും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറില്‍ കയറ്റി. അതാണ് വിഷയം. ബിജെപിക്കൊപ്പം യാത്ര ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി വഴിയിലിറങ്ങി നിന്നപ്പോള്‍ പിണറായി വിളിച്ച് കൂടെക്കയറ്റി. അതാണ് കഥ. സതീശന് ആ കഥയുടെ ഭാണ്ഡം വീണ്ടും അഴിച്ചപ്പോള്‍ പിണറായി വെള്ളാപ്പള്ളിയോട് പറഞ്ഞു. കാറിലേയ്ക്കല്ല മനസിലേയ്ക്കാണ് പിണറായി വെള്ളാപ്പള്ളിയെ വിളഇച്ചുകയറ്റിയത്. പലതവണ വിവാദമായ ആ ലിഫ്റ്റ് കഥ വീണ്ടും വിവാദമായി. വെള്ളാപ്പള്ളിയുടെ ബെന്‍സ് കഥ തുടരും