കഴിവും ജനപ്രീതിയും ഉള്ള സ്ത്രീ വരുമ്പോള്‍ കേരളത്തില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് മന്ത്രി ആര്‍.ബിന്ദു. പറയുന്നതുപോലെ അത്ര എളുപ്പമല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമെന്നും ബിന്ദു പറഞ്ഞു. മനോരമ ന്യൂസിന്‍റെ ‘മന്ത്രിക്ക് മാര്‍ക്കെത്ര? ’പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിന്ദു. ശബരിമലയിലെ യുവതീപ്രവേശമല്ല സ്ത്രീകളുടെ അടിസ്ഥാന പ്രശ്നമെന്ന് മന്ത്രി ആര്‍. ബിന്ദു. അതിനേക്കാള്‍ പ്രാധാന്യമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശം വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ കലാപമാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അതീജീവിതയുടെ അഭിഭാഷക കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടിയിരുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു. കൃത്യമായ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കുകയും സാക്ഷികള്‍ കൂറുമാറാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്നും ആര്‍. ബിന്ദു പറഞ്ഞു.