ആർ.എസ്.എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും ഒൻപതു പ്രതികൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. സ്വന്തം ഫ്രൂട്ട്സ് കടയിൽ പതിനേഴിന്  പുലർച്ചെ 5.45-ഓടെയാണ് രഞ്ജിത്തിനെ  ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസില്‍ പ്രതിയായിരുന്ന രഞ്ജിത്ത്. ഒന്നാംപ്രതി അമ്പലമുക്ക് കൃഷ്ണകുമാർ, രണ്ടാം പ്രതിനാരായണന്‍   പതിനൊന്നാം പ്രതി ഗോപാലൻ സുരേഷ് എന്നിവരാണ് നേരിട്ട് കൊലയില്‍ പങ്കുചേര്‍ന്നവര്‍.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിനാണ്  ഒന്നും പതിനൊന്നും പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഹരിപ്രസാദ്,  മൊട്ട അജി എന്ന അജികുമാർ ,ചുക്രൻ രഞ്ജിത്ത്, കരാട്ടെ സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കരസുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ് , കണ്ണൻ സുരേഷ് എന്നിവർക്കാണ് ജീവപര്യന്തം. 18 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസില്‍ ശിക്ഷ വിധിച്ചത്.

Mannanthala Ranjith Murder Case: Court Sentences CPM Workers to Life Imprisonment:

Mannanthala Ranjith murder case has concluded with a Trivandrum court sentencing two CPM workers to double life imprisonment and nine others to life imprisonment after an 18-year trial. The verdict marks a significant milestone in the high-profile political murder case involving the RSS worker