International Court of Justice (ICJ) President Iwasawa Yuji reads the Court's judgment in the genocide case brought by Gambia against Myanmar

  • റോഹിന്‍ഗ്യ കൂട്ടക്കുരുതി വംശഹത്യയെന്ന് രാജ്യാന്തര നീതിന്യായ കോടതി. മ്യാന്‍മര്‍ കുറ്റക്കാര്‍. ഒരു രാജ്യത്തെ വംശഹത്യക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ചരിത്രത്തില്‍ ആദ്യം. ഇരകളെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും വിധി.

മ്യാന്‍മറിലെ റോഹിന്‍ഗ്യ മുസ്‍ലിംകള്‍ അനുഭവിച്ച നരകയാതനകള്‍ ഒടുവില്‍ ലോകം തിരിച്ചറിഞ്ഞു. റോഹിന്‍ഗ്യകള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ ക്രൂരതകള്‍ വംശഹത്യ തന്നെയെന്ന് രാജ്യാന്തര നീതിന്യായ കോടതി വിധിച്ചു. വംശഹത്യക്കെതിരായ യുഎന്‍ കണ്‍വെന്‍ഷന്‍റെ നഗ്നമായ ലംഘനമാണ് മ്യാന്‍മര്‍ നടത്തിയെന്നും കോടതി പ്രഖ്യാപിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും ഐ.സി.ജെ പ്രസിഡന്‍റായ ജ‍‍ഡ്ജ് യൂജി ഇവാസാവ വിധിയില്‍ ആവശ്യപ്പെട്ടു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയുടെ ഹര്‍ജിയിലാണ് ചരിത്ര വിധി വന്നത്. 

General view of judges of the International Court of Justice (ICJ) attending a public hearing ahead of the reading of the Court's judgment in the genocide case brought by Gambia against Myanmar

നാസികള്‍ നടത്തിയ ജൂത കൂട്ടക്കൊല ഉള്‍പ്പെടെ നാല് സംഭവങ്ങളാണ് ഇതുവരെ യുഎന്‍ പരമോന്നത കോടതി വംശഹത്യയായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യം വംശഹത്യക്കുറ്റം ചെയ്തു എന്ന് രാജ്യാന്തര നീതിന്യായ കോടതി പ്രഖ്യാപിക്കുന്നത്. ഇത് മ്യാന്‍മറിനുമേല്‍ എക്കാലവും നിലനില്‍ക്കുന്ന കറുത്ത പാടായിരിക്കും.

15 അംഗ കോടതിയില്‍ 9 ജ‍ഡ്ജിമാര്‍ വംശഹത്യാവിധിയെ അനുകൂലിച്ചപ്പോള്‍ ആറുപേര്‍ മാത്രമാണ് വിയോജിച്ചത്. ഈ ആറുപേരടക്കം ഭൂരിപക്ഷം അംഗങ്ങളും വിധിയുടെ മറ്റ് ഭാഗങ്ങളോട് യോജിക്കുകയും ചെയ്തു.

Gambia's Justice minister and Attorney General Dawda Jallo sits on the courtroom next to lawyer Arsalan Suleman, left, before the start of the reading of the Court's Judgment in the case concerning Application of the Convention on the Prevention and Punishment of the Crime of Genocide (The Gambia v. Myanmar: 11 States intervening), The Hague, Netherlands, Thursday, Nov. 19, 2026. (AP Photo/Patrick Post)

ലഭ്യമായ തെളിവുകളില്‍ നിന്നുതന്നെ മ്യാന്‍മര്‍ സൈന്യം വംശഹത്യയ്ക്കുള്ള ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചത് എന്ന് യുക്തിസഹമായി അനുമാനിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി. ‘മ്യാൻമര്‍ സൈന്യം ആയിരക്കണക്കിന് റോഹിന്‍ഗ്യൻ മുസ്‍ലിംകളെ കൊലപ്പെടുത്തി. വ്യാപകമായ ലൈംഗിക അതിക്രമങ്ങളും, കുട്ടികൾക്കെതിരെ ഹീനമായ ആക്രമണങ്ങളും നടത്തി. പലായനം ചെയ്ത റോഹിന്‍ഗ്യകളെ ആക്രമിച്ചു. ഇതെല്ലാം വംശഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.’ – രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷനായ ജ‍‍ഡ്ജ് യുജി ഇവാസാവ പറഞ്ഞു.

കോടതിയുടെ പ്രധാന കണ്ടെത്തലുകള്‍

1. മ്യാന്‍മര്‍ നടത്തിയത് വംശഹത്യ തന്നെ

2. മ്യാന്‍മര്‍ ഭരണകൂടം സൈനികരെയും മറ്റ് സംഘങ്ങളെയും വംശഹത്യ നടത്തുന്നതില്‍ നിന്ന് തടഞ്ഞില്ല

3. വംശഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ നശിപ്പിച്ചു

3. വംശഹത്യ നടത്തിയവരെ മ്യാന്‍മര്‍ നിയമാനുസൃതം ശിക്ഷിച്ചില്ല

4. യുഎന്‍ കണ്‍വെന്‍ഷന്‍ വംശഹത്യ തടയാന്‍ നിര്‍ദേശിച്ച നിയമവ്യവസ്ഥകളും മ്യാന്‍മര്‍ നടപ്പാക്കിയില്ല

Rohingya refugee children look through a metal net as they gather to watch the live announcement of a verdict by the International Court of Justice. REUTERS/Mohammad Ponir Hossain

റോഹിന്‍ഗ്യന്‍ മുസ്‍ലിംകളെ വംശഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് സംശയമുള്ള എല്ലാവര്‍ക്കുമെതിരെ ഉടന്‍ അന്വേഷണം നടത്തുകയും നിയമപ്രകാരമുള്ള ശിക്ഷ നല്‍കുകയും വേണമെന്ന് കോടതി വിധിച്ചു. വംശഹത്യാശ്രമത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. അവരുടെ പുനരധിവാസം ഉറപ്പാക്കാനും മ്യാന്‍മറിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐസിജെ മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

റോഹിന്‍ഗ്യകള്‍ നേരിട്ട കൊടും ക്രൂരത

(FILES) Rohingya refugees wait to be rescued from the hull of their capsized boat as a National Search and Rescue Agency (BASARNAS) vessel approaches in waters some 16 nautical miles (29 kilometers) off west Aceh on March 21, 2024. The International Court of Justice said on November 19, 2026 there was evidence that Myanmar forces killed around 10,000 Rohingya during its brutal 2017 crackdown on the Muslim minority. (Photo by Zahlul AKBAR / AFP)

2017 ഓഗസ്റ്റിലാണ് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് റോഹിന്‍ഗ്യകള്‍ക്കെതിരെ സൈന്യവും റാഖൈന്‍ സായുധസംഘമായ അരാക്കന്‍ ആര്‍മിയും പൈശാചികമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്. റോഹിന്‍ഗ്യന്‍ സായുധ സംഘങ്ങള്‍ ചില പൊലീസ് പോസ്റ്റുകള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു സാധാരണ ജനങ്ങള്‍ക്കുനേരെ സൈന്യത്തിന്‍റെ കടന്നാക്രമണം. പതിനായിരത്തോളം റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടു. 7.4 ലക്ഷം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഇതോടെ പല ഘട്ടങ്ങളിലായി ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷം കടന്നു. 

Myanmar's Union Minister for the Ministry of the President's Office Ko Ko Hlaing, left, sits in the courtroom before a ruling on whether Myanmar committed genocide against the Rohingya during 2017 military operations, at the International Court of Justice in The Hague, Netherlands, Thursday, Nov. 19, 2026. (AP Photo/Patrick Post)

2016 ഒക്ടോബറില്‍ ‘ക്ലിയറന്‍സ് ഓപ്പറേഷന്‍സ്’ എന്ന പേരില്‍ മ്യാന്‍മര്‍ സൈന്യം ആരംഭിച്ച നടപടിയാണ് 2017ലെ ഹീനമായ കൂട്ടക്കുരുതിയില്‍ കലാശിച്ചത്. മ്യാന്‍മര്‍ സൈനികര്‍ നൂറുകണക്കിന് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ഇടിച്ചുനിരത്തിയെന്ന് യുഎന്‍ വസ്തുതാന്വേഷണസംഘം കണ്ടെത്തി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുടര്‍ച്ചയായി ബലാല്‍സംഗത്തിനും കൂട്ടബലാല്‍സംഗത്തിനും ഇരയാക്കി. ഈ ലൈംഗികാതിക്രമങ്ങള്‍ വംശഹത്യ ലക്ഷ്യം വച്ചുള്ളതുതന്നെയാണെന്ന യുഎന്‍ അന്വേഷണറിപ്പോര്‍ട്ട് ഐ.സി.ജെ ശരിവച്ചു.

ആയിരങ്ങളെ കൂട്ടക്കൊല ചെയ്തിട്ടും അതിക്രൂരമായ മറ്റ് അതിക്രമങ്ങള്‍ നടത്തിയിട്ടും രണ്ട് കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടായത്. ഇന്‍ ദിന്‍ ഗ്രാമത്തില്‍ പത്ത് പുരുഷന്മാരെയും കുട്ടികളെയും കൂട്ടക്കൊല ചെയ്ത കേസില്‍ ഏഴ് സൈനികര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുവര്‍ഷം തികയും മുന്‍പ് അവരെ വിട്ടയച്ചു.

(FILES) Newly arrived Rohingya refugees are stranded on a boat as the nearby community decided not to allow them to land after providing water and food in Pineung, Aceh province on November 16, 2023. The International Court of Justice said on November 19, 2026 there was evidence that Myanmar forces killed around 10,000 Rohingya during its brutal 2017 crackdown on the Muslim minority. (Photo by amanda jufrian / AFP)

റോഹിന്‍ഗ്യ മുസ്‍ലിംകള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നാണ് മ്യാന്‍മറിലെ സൈനിക ഭരണകൂടവും റാഖൈനിലെ തദ്ദേശീയരായ ബുദ്ധമത വിഭാഗക്കാരും ആക്ഷേപിക്കുന്നത്. തലമുറകളായി മ്യാന്‍മറില്‍ കഴിയുന്ന റോഹിന്‍ഗ്യ മുസ്‍ലിംകളെ സൈനികനടപടികള്‍ക്കൊക്കെ വളരെ മുന്‍പ്, 1982ല്‍ത്തന്നെ രാജ്യത്തെ 135 അംഗീകൃത വംശീയ വിഭാഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതോടെ അവര്‍ക്ക് പൗരത്വം പോലും നഷ്ടമായി. സ്വന്തം രാജ്യമില്ലാത്ത ലോകത്തെ തന്നെ ഏറ്റവും വലിയ ജനവിഭാഗമാണ് ഇന്ന് റോഹിന്‍ഗ്യകള്‍.

ബംഗ്ലാദേശിലെ ക്യാംപുകള്‍

ബംഗ്ലാദേശിലുള്ള റോഹിന്‍ഗ്യ അഭയാർത്ഥികളില്‍ ഭൂരിഭാഗവും കോക്സ് ബസാർ ജില്ലയിലെ ക്യാംപുകളിലാണ് കഴിയുന്നത്. രാജ്യാന്തര സഹായം ആശ്രയിച്ചാണ് ഇത്രയുംകാലം അവര്‍ ജീവിച്ചത്. എന്നാൽ 2025–ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫണ്ടിങ് വെട്ടിക്കുറച്ചതോടെ രാജ്യാന്തര സഹായത്തില്‍ വലിയ ഇടിവുണ്ടായി. മിക്ക അഭയാർത്ഥികൾക്കും ഇപ്പോൾ ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ്. ക്യാംപുകള്‍ക്ക് പുറത്തുപോയി ജോലി ചെയ്യാനും അനുവാദമില്ല. ക്യാംപുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളില്‍ ഏറെയും അടച്ചുപൂട്ടി. അടുത്തകാലത്ത് എത്തിയ അഭയാര്‍ഥികള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ ശുദ്ധജലമോ ആരോഗ്യ സംരക്ഷണമോ ലഭിക്കുന്നില്ലെന്ന് യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 

യുഎന്‍ കോടതി വിധി നടപ്പാകുമോ?

രാജ്യാന്തര നീതിന്യായ കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെങ്കിലും അതിനായി മ്യാന്‍മറിനെ നിര്‍ബന്ധിക്കാനോ ശിക്ഷിക്കാനോ കോടതിക്ക് കഴിയില്ല. ഐസിജെ ക്രിമിനല്‍ കോടതിയല്ല. കുറ്റവാളികളെ നേരിട്ട് ജയിലിലയക്കാന്‍ സംവിധാനങ്ങളുമില്ല. വിധി അംഗീകരിക്കാനും തുടര്‍നടപടികള്‍ കൈക്കൊള്ളാനും രാജ്യാന്തര സമ്മര്‍ദം ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ കാര്യം. ഗാംബിയയുടെ ഹര്‍ജിയെ ബ്രിട്ടണും കാനഡയുമെല്ലാം പിന്തുണച്ചിരുന്നു. മ്യാന്‍മറിനെ പട്ടാളഭരണകൂടത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Rohingya refugees watch the live announcement of a verdict by the International Court of Justice (ICJ) in a case accusing Myanmar of committing genocide against the minority Rohingya population, on a big screen at a refugee camp in Cox's Bazar, Bangladesh, November 19, 2026. REUTERS/Mohammad Ponir Hossain

എന്നാല്‍ അഭയാര്‍ഥികളെ റാഖൈനിലേക്ക് തിരികെയെത്തിക്കുന്നത് ആഭ്യന്തരമായി വലിയ എതിര്‍പ്പ് ഉണ്ടാക്കും. നിലവിലെ സാഹചര്യത്തില്‍ ഇത് ഏറെക്കുറെ അസാധ്യമാണെന്ന് രാജ്യാന്തര നിയമവിദഗ്ധര്‍ പോലും പറയുന്നു. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീര്‍പ്പുണ്ടായിട്ടുമില്ല. 

ഇസ്രയേല്‍ കേസ് എന്താകും?

വംശഹത്യയുടെ നിര്‍വചനത്തിന് റോഹിന്‍ഗ്യ കേസോടെ കൂടുതല്‍ വ്യക്തത വന്നു. ഇത് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ വംശഹത്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനെ സ്വാധീനിക്കും. വംശഹത്യയ്ക്കെതിരായ യുഎന്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച് അംഗമായതുകൊണ്ടാണ് ഗാംബിയയ്ക്ക് മ്യാന്‍മറിനെതിരെ ഹര്‍ജി നല്‍കാന്‍ കഴിഞ്ഞത്. വംശഹത്യ എവിടെ സംഭവിച്ചാലും അത് തടയാന്‍ അംഗരാജ്യങ്ങള്‍ ബാധ്യസ്ഥരാണെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഗാംബിയയുടെ ഹര്‍ജി കോടതി സ്വീകരിച്ചത്. ഇതേ നിലപാട് ദക്ഷിണാഫ്രിക്കയുടെ ഹര്‍ജിയിലും വന്നേക്കാം. 

വംശഹത്യയ്ക്കുള്ള ഉദ്ദേശ്യത്തെ മ്യാൻമർ വിധി കൈകാര്യം ചെയ്ത രീതി, യുഎൻ വസ്തുതാന്വേഷണ കണ്ടെത്തലുകൾക്ക് നൽകിയ പ്രാധാന്യം, വംശഹത്യ നീക്കം സ്ഥാപിക്കുന്നതിൽ ലൈംഗിക അതിക്രമങ്ങളുടെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങളുടെയും പ്രസക്തി എന്നിവ അവിടെയുള്ള കക്ഷികൾക്കും ജഡ്ജിമാർക്കും പ്രയോജനപ്പെടുത്താനാകും.

വിധിയുടെ സ്വാധീനവും പ്രത്യാഘാതങ്ങളുമൊക്കെ കാണാനിരിക്കുന്നതേയുള്ളു. പക്ഷേ രാജ്യാന്തരസമൂഹം ഏറെക്കുറെ മറന്നിരുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ അവസ്ഥ വീണ്ടും ലോകശ്രദ്ധയിലെത്തിക്കാന്‍ ഈ വിധിയിലൂടെ കഴിഞ്ഞു എന്നത് മറക്കാനാവില്ല. അതുകൊണ്ടുതന്നെ ഗാസയിലെ ജനങ്ങളും അവിടെ നിന്ന് പലായനം ചെയ്തവരും വലിയ പ്രതീക്ഷയോടെയാണ് ഇതിന് ഉറ്റുനോക്കുന്നത്. 

ICJ rules Myanmar committed genocide against Rohingya Muslims:

In a historic ruling, the International Court of Justice (ICJ) declared that Myanmar committed genocide against its Rohingya Muslim minority during the 2017 military crackdown, marking the first time a state has been found guilty of genocide. By a 9-6 majority in the case filed by The Gambia, the court found that Myanmar’s security forces acted with genocidal intent by killing thousands, committing widespread sexual violence, spreading hate speech, and destroying evidence. The brutal 2017 operations in Rakhine State killed around 10,000 Rohingya and forced over 740,000 to flee to Bangladesh, pushing the total refugee count in the country past 1.2 million. Following the 2025 US foreign aid cuts under President Donald Trump, these stateless refugees-who were stripped of citizenship in 1982-now face severe shortages of food, clean water, healthcare, and education in crowded Cox's Bazar camps.