എങ്ങനെ മറക്കും പിണറായിയെ വിഎസ്; കോടിയേരി ചോദിക്കുന്നു

വി.എസ്.അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റശേഷം അദ്ദേഹത്തിന് സുരക്ഷിതമണ്ഡലം നല്‍കണമെന്നു പറഞ്ഞത് പിണറായി വിജയനെന്നും കോടിയേരി ബാലകൃഷ്ണന്‍. വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍കൈയ്യെടുത്തതും  പിണറായി തന്നെയാണ്. വി.എസ്സിനെ  ഒരിക്കലും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി നേരേചൊവ്വേയില്‍ പറഞ്ഞു.