പിണറായിയോട് എതിരും പറയാം: വി.ജെ.കുര്യന്‍ ​

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം താമസിച്ചത്  കൃത്യമായ പഠനം നടത്താത്തതിനാലോ ,നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്താത്തതിനാലോ ആകാമെന്ന് സിയാല്‍ എംഡി വിജെ കുര്യന്‍. നിര്‍മാണം ഇത്രയും താമസിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പറഞ്ഞ പദ്ധതി ഇപ്പോള്‍ ആറുവര്‍ഷം പിന്നിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും അദ്ദേഹം മനസുതുറക്കുന്നു.