നല്ലത് പഠിപ്പിക്കുക, ആ അധ്യാപനം വഴി ആരോഗ്യവും സന്തോഷവും പ്രധാനം ചെയ്യുക.കാശുണ്ടാക്കുക ഉപജീവനം നടത്തുക. എന്നാൽ എല്ലാഅധ്യാപനത്തിനും ഈ ശൈലി അനുവർത്തിക്കാൻ കഴിയില്ല. നിങ്ങൾ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കുന്നു അതാണ് യോഗ. ഈ വാക്കുകൾ ഒരു യോഗാചാര്യന്റെ അല്ല, ഒരു കോർപറേറ്റ് വനിതയുടേതാണ്. പേര് നൂതൻ മനോഹർ. നൂതന് യോഗ ഒരു വെളിപ്പാടായിരുന്നു, ജീവിതം മാറ്റിമറിച്ച വെളിപാട്. കോർപറേറ്റ് ജോലി ഉപേക്ഷിച്ച് യോഗയിലൂടെ ഉപജീവനം കണ്ടെത്തുന്ന നൂതന്റെ വിജയഗാഥയാണ് ഇത്തവണ മണികിലുക്കത്തിൽ.
ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്