E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

ജര്‍മന്‍ സില്‍വറില്‍ സുവര്‍ണനേട്ടം കൊയ്ത് ജ്യോതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഭിഭാഷക വൃത്തിയില്‍നിന്ന് ജ്വല്ലറി ബൊട്ടീക് ബിസിനസിലേക്ക് തിരിഞ്ഞ ഒരു വനിതയെ പരിചയപ്പെടാം. ജ്യോതി ജവഹര്‍. ഹാന്‍ഡ് പിക്ക്ഡ് ജ്വല്ലറി. ജര്‍മന്‍ സില്‍വറില്‍ തീര്‍ത്ത അത്തരം ആഭരണങ്ങളാണ് സുകൃതി എന്ന ജ്വല്ലറി ബൊട്ടീക്കിന്റെ പ്രത്യേകത. കൊച്ചി പനമ്പിള്ളി നഗറിലെ രണ്ട് മുറികളിലാണ് ജ്വല്ലറിയെങ്കിലും വില്‍പനയുടെ 75 ശതമാനവും ഓണ്‍ലൈന്‍വഴിയാണ്. കൊച്ചിയില്‍ മാത്രമല്ല രാജ്യത്തിനകത്തും പുറത്തുനിന്നുമെല്ലാം അന്വേഷണങ്ങളും ആവശ്യക്കാരും വന്നെത്തുന്ന ജ്വല്ലറി ബൊട്ടീക് കൊച്ചിക്കാരി ജ്യോതി ജവഹറിന്റേതാണ്. മകള്‍ അഭിഭാഷകയായി പേരെടുക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ക്ക് ആശങ്കയുമായി ജ്യോതി ബൊട്ടീക് തുടങ്ങിയപ്പോള്‍ വിമര്‍ശനം പലവഴി വന്നു. 

ജയ്പൂരില്‍നിന്നും നേരിട്ടെത്തിക്കുന്ന ഹാന്‍ഡ് പിക്ക്ഡ് ആഭരണങ്ങള്‍, ഒരാള്‍ വാങ്ങുന്ന ആഭരണത്തിന്റെ പകര്‍പ്പ് മറ്റൊരാള്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ സൂക്ഷ്മമായുള്ള തിരഞ്ഞെടുപ്പ് ഒപ്പം കസ്റ്റമൈസ്ഡ് ആഭരണങ്ങളും. ഹിറ്റ് ചിത്രം ബാഹുബലിയുടേതടക്കമുള്ള ആഭരങ്ങളുടെ ശ്രേണി. ഇങ്ങ‍നെ വ്യത്യസ്ഥത പലരീതിയില്‍ ഉറപ്പാക്ക‍ിയാണ് ജ്യോതി ജ്വല്ലറി ബൊട്ടീക് സജീവമായി നിലനിര്‍ത്തുന്നത്.

ജ്വല്ലറി ബൊട്ടീക് തുടങ്ങിയ സമയത്ത് ജര്‍മന്‍ സില്‍വര്‍ ആഭരണങ്ങള്‍ക്ക് കാര്യമായ ഡിമാന്‍ഡ് ഇല്ലായിരുന്നു. ആ സമയത്ത് മലയാളികള്‍ കൂടുതലും സ്വര്‍ണാഭരണങ്ങള്‍ക്കാണ് പരിഗണനകൊടുത്തിരുന്നത്. ഇപ്പോള്‍ വിവാഹ ആവശ്യങ്ങള്‍ക്കുപോലും ജര്‍മന്‍ സില്‍വര്‍ ആഭരങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലേക്ക് ആളുകളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ജ്യോതി പറയുന്നു. തന്റെ സ്ഥാപനത്തിന് ജര്‍മന്‍ സില്‍വര്‍ ആഭരണങ്ങള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. സുകൃതി ബൊട്ടീക്ക് ജര്‍മന്‍ സില്‍വര്‍ ആഭരങ്ങള്‍ക്കുമാത്രമായുള്ള ഷോറൂമാണ്. 

ജര്‍മന്‍ സില്‍വര്‍ ജ്വല്ലറിയുടെ പ്രത്യേകത വെള്ളിയു‍ടെ ലുക്ക് ആന്‍ഡ് ഫീല്‍ ഉള്ള ആഭരങ്ങളാണ്. എന്നാല്‍ സാധാരണക്കാര്‍ താങ്ങാനാവുന്ന, വളരെ ബജറ്റ് ഫ്രണ്ട്‌ലിയായിട്ട‍ുള്ള റേഞ്ചിലാണ് ജ്വല്ലറി ലഭ്യമാക്കിയിരിക്കുന്നത്.  50 രൂപ മുതല്‍ ആയിരം രൂപവരെയുള്ള ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഒരു ഡിസൈനിലുള്ള ആഭരണം ഒറ്റത്തവണ മാത്രമേ വില്‍പനയ്ക്ക് വയ്ക്കുന്നുള്ളൂ. അടുത്തതവണ ഒരു കസ്റ്റമര്‍ അതിന്റെ ഡ്യൂപ്ലിക്കേറ്റ് ചോദിച്ചുകഴിഞ്ഞാല്‍ അത് ലഭ്യമാകാന്‍ ഇടയില്ലെന്നും ജ്യോതി പറയുന്നു.