തല്ലിക്കെടുത്തിയ കുരുന്നു ജീവൻ; നോറ മരിയ, ‌മനഃസാക്ഷിയില്ലാത്ത ക്രൂരതയുടെ ഇര

പ്രകൃതിയിലെ വൈവിധ്യകാഴ്ചകള്‍ കണ്ടുതുടങ്ങിയപ്പോഴെ എന്തുകൊണ്ടാണ് ഈ മാലാഖകുഞ്ഞിന് തിരിച്ച് യാത്രയാകേണ്ടി വന്നത്...ഈ ലോകത്ത് ഒന്നര വര്‍ഷം മാത്രം ഇവള്‍ ജീവിച്ചിരുന്നാല്‍ മതിയെന്ന് ആരാണ് തീരുമാനിച്ചത്...അതിലെ യുക്തിയെന്താണ്...ജീവിക്കാനുള്ള തന്‍റെ സ്വാതന്ത്യം ഹനിച്ചവര്‍ക്കെതിരെ ഈ കുഞ്ഞിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞുകാണില്ല...ഒരു പക്ഷേ ജീവിതം അവസാനിക്കുകയാണെന്ന് തിരിച്ചറിയാന്‍ പോലുമുള്ള  പ്രായം നിനക്കായിട്ടില്ലല്ലോ...അവന്‍റെ കൈയ്യില്‍ കിടന്ന് ഒന്ന് പിടക്കാന്‍ പോലും നിനക്ക് കഴിഞ്ഞു കാണില്ല ..അല്ലേ മകളേ...ക്ഷമിക്കൂ മകളേ...നോറ മരിയേ...

അവനിപ്പോഴും മൊബൈല്‍ നോക്കി അവളെക്കുറിച്ച് തിരക്കും ..അനിയത്തിക്കുട്ടി ഇനി എന്നാണ് വരുന്നതെന്ന്....അവനുണ്ടായിരുന്ന കരുതല്‍ പോലും ആ കുഞ്ഞിന്‍റെ കാര്യത്തില്‍ അവളുടെ സംരക്ഷണം ഏറ്റെടുത്തവര്‍ക്ക് ഇല്ലാതെ പോയി. അന്നും ജോലിക്കിടയിലാണ് ആ വിളി ഡിക്സിയെ തേടിയെത്തിയത്...മകള്‍ക്ക് എന്തോ പറ്റിയിരിക്കുന്നു..ഐ സിയുവിലാണ്..ഉടന്‍ രാത്രി തന്നെ അവള്‍ നാട്ടിലെത്തി. അപ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല. അവളുടെ പൊന്നോമനയുടെ ശരീരം അനക്കമില്ലാതെ മോര്‍ച്ചറിയില്‍ തനിച്ച്  തണുത്ത് വിറങ്ങലിച്ച് കിടപ്പുണ്ടെന്ന്. വിഡിയോ കാണാം.