Image Credit: esawebb.org

ഭൂമിക്കപ്പുറം വാസയോഗ്യമായ മറ്റൊരു ഭൂമിയുണ്ടോയെന്ന ശാസ്ത്രലോകത്തിന്‍റെ അന്വേഷണങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പുത്തന്‍ കണ്ടെത്തല്‍. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപാണ് ആശാവഹമായ ആ ചിത്രം ഒപ്പിയെടുത്തത്. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ ആല്‍ഫാ സെഞ്ചുറിയെ ചുറ്റുന്നതാണ് ആല്‍ഫാ സെഞ്ചുറി എബി എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന പുത്തന്‍ ഗ്രഹം. കാഴ്ചയില്‍ സൂര്യനെപ്പോലെയാണ് ഇത് തോന്നിക്കുന്നതെങ്കിലും വാസയോഗ്യമെന്നാണ് നിലവിലെ വിലയിരുത്തല്‍. 

സൂര്യനെയല്ലാതെ മറ്റൊരു ഗ്രഹത്തെ ചുറ്റുന്ന ഗ്രഹം പ്രതിഫലിപ്പിക്കുന്നതോ പുറത്തുവിടുന്നതോ ആയ പ്രകാശത്തെ തിരിച്ചറി‍ഞ്ഞ് അതിനെ അപഗ്രഥിക്കുന്ന സങ്കേതമാണ് (direct Imaging) ആല്‍ഫാ സെഞ്ചുറി എബിയെ കണ്ടെത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. വാസയോഗ്യമായ പ്രദേശമെന്നാണ് ഗോള്‍ഡിലോക് സോണ്‍ കൊണ്ട് അര്‍ഥമാക്കുന്നത്. നക്ഷത്രത്തിന്‍റെ ഉപരിതലത്തിലെ താപനില ദ്രവാവസ്ഥയിലുള്ള വെള്ളത്തിന് കഴിയാന്‍ പാകത്തിലുണ്ടാകുന്ന പ്രദേശമാണിത്. ലഭിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ വാസയോഗ്യമായി കണ്ടെത്തുന്ന അയല്‍ക്കാരനായ ഗ്രഹമായി ഇത് മാറും. 

ഗോള്‍ഡിലോക് സോണിലാണ് ആല്‍ഫാ സെഞ്ചറി എബിയുടെ സ്ഥാനമെന്നതും ഭൂമിക്ക് പുറത്തെ ജീവന്‍റെ തുടിപ്പ് തേടിയുള്ള അന്വേഷണത്തില്‍ ഈ ഗ്രഹത്തിന്‍റെ പ്രാധാന്യമേറ്റുന്നു. മറഞ്ഞിരിക്കുന്ന ലോകങ്ങളിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ കാര്യക്ഷമതയും നിലവിലെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ആല്‍ഫാ സെഞ്ചറി എബി പുറത്ത് വിടുന്ന പ്രകാശത്തിന്‍റെ തീവ്രത പരിശോധിച്ചതില്‍ നിന്നും ഇത് ശനിയുടെ ഭാരമുണ്ടായേക്കാവുന്ന വാതക ഭീമനാണെന്നാണ് ഗവേഷകരുടെ അനുമാനം.  ആല്‍ഫാ സെഞ്ചുറി എയെ ചുറ്റുന്നതിനൊപ്പം സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്‍റെ രണ്ടിരട്ടി വരെ വ്യത്യാസത്തില്‍ വര്‍ത്തുളാകൃതിയിലാണിത് ചലിക്കുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ഗ്രഹത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും നാസ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Exoplanets are planets that orbit stars other than our sun. This discovery highlights the potential of advanced telescopes like the James Webb Space Telescope to find habitable worlds.