Image Credit: AFP/NASA

TOPICS COVERED

ഭൂമിയെ ലക്ഷ്യമിട്ട് അന്യഗ്രഹ ജീവികള്‍ അയച്ച വാല്‍നക്ഷത്രമാണോ 3I/ ATLAS എന്നതില്‍ ഒടുവില്‍ നാസയുടെ വിശദീകരണം. വാല്‍ നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടാണ് വ്യാപകമായി പ്രചരിച്ച അഭ്യൂഹങ്ങളെ നാസ തള്ളുന്നത്. ചൊവ്വാഗ്രഹത്തിന് തൊട്ടടുത്തോളമെത്തിയാണ് നാസയുടെ പല പേടകങ്ങളും വാല്‍നക്ഷത്രത്തിന്‍റെ ചിത്രം പകര്‍ത്തിയത്. അസ്വാഭാവികമായി കുറച്ച് രാസപ്രവര്‍ത്തനങ്ങളും സവിശേഷതകളും ഇതിലുണ്ടെന്നതും ഒഴിച്ചാല്‍ 3I/ ATLAS വാല്‍നക്ഷത്രം തന്നെയാണെന്നാണ് നാസ പറയുന്നത്. വാര്‍ത്താസമ്മേളനത്തിലൂടെയാണ് നാസ ഇക്കാര്യം വിശദീകരിച്ചത്.

This NASA image obtained on November 19, 2025, shows the interstellar comet 3I/ATLAS, circled in the center, as seen by the L LORRI black-and-white imager on NASA s Lucy spacecraft. This image was made by stacking a series of images taken on September 16, 2025, as the comet was zooming toward Mars and spacecraft Lucy was 240 million miles away from 3I/ATLAS. The image shows the comet s coma, the fuzzy halo of gas and dust surrounding 3I/ATLAS above, and its tail, a smudge of gas flowing to the right of the comet. Vestige of a distant past or extraterrestrial threat? The comet 3I/ATLAS, currently speeding through our solar system, fascinates scientists and captivates social networks, including Kim Kardashian, who speculate it might be an alien spacecraft. From the superstar to a member of the US Congress, and prominent conspiracy theorists, various voices are questioning whether it is not a natural comet but... an extraterrestrial vessel. (Photo by NASA / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

3I/ ATLAS കാഴ്ചയിലും പ്രവര്‍ത്തനത്തിലും സ്വഭാവത്തിലും വാല്‍നക്ഷത്രം തന്നെയാണെന്ന് നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ അമിത് ക്ഷത്രിയ പറയുന്നു. വാല്‍നക്ഷത്രത്തേക്കാള്‍ ഉപരിയായി മറ്റെന്തെങ്കിലുമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്ന വസ്തുവെന്ന് അനുമാനിക്കാന്‍ പാകത്തിലുള്ള ഒരു സാങ്കേതിക തെളിവുകളും ഇതുവരെയും കണ്ടെത്താനായില്ലെന്ന് നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ നിക്കി ഫോക്സും വ്യക്തമാക്കി.

അതേസമയം, അന്യഗ്രഹ ജീവികളാണ് 3I/ ATLAS ന്‍റെ പിന്നിലെന്ന വാദത്തെ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ആസ്ട്രോഫിസിസ്റ്റായ ക്രിസ് ലിന്‍റ്റോറ്റ് തള്ളി. തീര്‍ത്തും അസംബന്ധമാണ് ഇത്തരം പ്രചാരണങ്ങള്‍. ചന്ദ്രന്‍ ചീസ് കൊണ്ടുണ്ടാക്കിയതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതുപോലെ മാത്രമേ ഇത്തരം വാദങ്ങളെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൗരയൂഥത്തിലെ പല സ്ഥലങ്ങളില്‍ നിന്ന് പല പേടകങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ വാല്‍നക്ഷത്രത്തെ കുറിച്ച് വിശദമായ പഠനത്തിന് ശാസ്ത്രലോകത്തിന് സഹായകമാകും. സ്റ്റേഡിയത്തിന്‍റെ പലഭാഗത്ത് നിന്ന് ബേസ്ബോള്‍ കാണുന്നത് പോലെയെന്നാണ് ഈ ചിത്രങ്ങളെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. എല്ലാവര്‍ക്കും കാണാം, പക്ഷേ ആരുടെയും കാഴ്ച പൂര്‍ണമാണെന്ന് പറയാന്‍ പറ്റില്ലെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ഹാര്‍വഡിലെ ആസ്ട്രോ ഫിസിസിസ്റ്റായ ഏയ്വി ലിയോബാണ് അന്യഗ്രഹ ജീവിയുടെ സ്വാധീനത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് തുടക്കമിട്ടത്. സൂര്യനോട് അടുത്ത ഭാഗത്ത് വാല്‍നക്ഷത്രത്തിന് നീല നിറം കൂടുതല്‍ കാണപ്പെടുന്നതും ഭൂഗുരുത്വേതര മര്‍ദങ്ങളെ തുടര്‍ന്ന് വാല്‍നക്ഷത്രത്തിന്‍റെ ചലനവേഗതയിലുണ്ടാകുന്ന മാറ്റവുമാണ് ഇത്തരത്തിലെ സംശയത്തിന് വഴി തെളിച്ചത്. സാധാരണയായി സൗരയൂഥത്തില്‍ കാണപ്പെടുന്ന വാല്‍നക്ഷത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും 3I/ ATLAS ല്‍ കണ്ടെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡ് മുതല്‍ വെള്ളം വരെയും നിക്കല്‍ മുതല്‍ ഇരുമ്പ് വരെയുമുള്ളവയുടെ അനുപാതങ്ങള്‍ മറ്റ് വാല്‍നക്ഷത്രങ്ങളില്‍ നിന്നും 3I/ATLAS ല്‍ വിഭിന്നമാണ്. വാല്‍നക്ഷത്രത്തിലെ ധൂമങ്ങളാവട്ടെ വെളിച്ചത്തെ തീര്‍ത്തും അപരിചിതമായ രീതിയിലാണ് പ്രതിഫലിപ്പിച്ചതും. എന്നാല്‍ ഇതൊന്നും അന്യഗ്രഹജീവികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ പര്യാപ്തമല്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. 'പലനാടുകളിലെ കാപ്പിക്ക് രുചിയും വിഭിന്നമായിരിക്കും, അതുകൊണ്ട് അത് കാപ്പിയല്ലാതെ ആകുന്നില്ലെന്നും ഇത്ര തന്നെയേ വാല്‍നക്ഷത്രത്തെ കുറിച്ച് പറയാനുള്ളൂ'വെന്നും ശാസ്ത്രജ്ഞനായ നിക്കൊളാ ഫോക്സും വ്യക്തമാക്കി.

ജൂലൈയിലാണ് 3I/ATLAS ആദ്യമായി ദൃശ്യമായത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഒക്ടോബറില്‍ വാല്‍നക്ഷത്രം കടന്നു. ഡിസംബര്‍ 19നാകും ഭൂമിക്ക് ഏറ്റവുമടുത്തായി ( 170 മില്യണ്‍ മൈല്‍ അകലെ) വാല്‍നക്ഷത്രം ദൃശ്യമാകുക. വസന്തകാലമാകുമ്പോള്‍ വാല്‍നക്ഷത്രം വ്യാഴത്തോട് അടുക്കുമെന്നും പിന്നീട് മറയുമെന്നുമാണ് വിലയിരുത്തുന്നത്.

ENGLISH SUMMARY:

NASA has officially dismissed widespread rumors that Comet 3I/ATLAS, which exhibited unusual chemical activity and movement, might be an extraterrestrial artifact sent by aliens. NASA's Amit Kshatriya and Nicky Fox confirmed, based on images taken near Mars, that 3I/ATLAS is consistent in appearance, behavior, and function with a comet, lacking any technical evidence to suggest otherwise. The speculation was fueled by its unique composition (varying CO2, water, nickel, and iron ratios) and non-gravitational movement, first questioned by Harvard astrophysicist Avi Loeb. The comet is expected to be closest to Earth (170 million miles) on December 19