ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ പിതാവ് ശ്രീനിവാസ് മന്ഥന ആശുപത്രി വിട്ടു. കഴിഞ്ഞ 23ന്, താരത്തിന്‍റെ വിവാഹ ദിവസം രാവിലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഗീത സംവിധായകന്‍ പലാശ് മുച്ഛലുമായുള്ള സ്മൃതിയുടെ വിവാഹ ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം മാറ്റിവെച്ചിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങളും സ്മൃതി സോഷ്യല്‍മീഡിയ പേജുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
ഹൃദയാഘാതമുണ്ടായെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ആന്‍ജിയോഗ്രാഫിക്ക് വിധേയനാക്കിയിരുന്നു. ശ്രീനിവാസിന് നിലവില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടന്നാണ് വീട്ടില്‍ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളത്. ശ്രീനിവാസ് ആരോഗ്യം വീണ്ടെടുത്തെങ്കിലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കുടുംബം വ്യക്തമാക്കിയിട്ടില്ല.
2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്‍റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്. വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ മേരി ഡി'കോസ്റ്റ എന്ന യുവതി പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളും സാമൂഹികമാധ്യമത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മേരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.