lovers-cross-indian-border

AI Generated Image

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള കമിതാക്കളെ പിടികൂടി ബിഎസ്എഫ്. വീട്ടുകാരറിയാതെ എത്തിയ പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെ ബിഎസ്എഫ് പൊലീസിന് കൈമാറി.

പെണ്‍കുട്ടിയും യുവാവും വര്‍ഷങ്ങളായി പ്രണയത്തിലാണ്, ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ നാടുവിടുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മിഥി എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയതെന്ന് ബാലസർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 

1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ഭുജിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസവും സമാനമായ സംഭവമുണ്ടായതായി പൊലീസ് അറിയിച്ചു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.

ENGLISH SUMMARY:

A Pakistani couple, Popat Kumar (24) and Gauri (20), who fled their home after their families opposed their relationship, were apprehended by the BSF while attempting to cross the international border into India. They walked all night from their village in Sindh province, and have been handed over to the police for further interrogation.