• എം.എസ്. ധോണി ഐപിഎൽ താരമെന്ന നിലയിലുള്ള കരിയറിന് വിരാമമിടുന്നു. 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ടീം മെന്ററായി പുതിയ ചുമതല ഏറ്റെടുക്കും.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു യുഗത്തിന് വിരാമം. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇതിഹാസ നായകൻ എം.എസ്. ധോണി ഐപിഎൽ താരമെന്ന നിലയിലുള്ള കരിയർ അവസാനിപ്പിച്ചു. 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ടീം മെന്ററായി ധോണി പ്രവർത്തിക്കും. രണ്ട് പതിറ്റാണ്ടായി ചെന്നൈയുടെ മുഖമായിരുന്ന ധോണിയെ ഇനി കളിക്കാരനെന്ന നിലയിൽ മഞ്ഞക്കുപ്പായത്തിൽ കാണാനാകില്ലെങ്കിലും ടീമിനൊപ്പമുള്ള സാന്നിധ്യം തുടരും. Also Read: യാത്രയാക്കാന്‍ വന്ദേഭാരതില്‍ കയറി; വാതിലടഞ്ഞു; കുടുംബത്തിന് 36,140 രൂപ പിഴ!


2008-ലെ ആദ്യ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഭാഗമായ ധോണി ടീമിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു. 2010, 2011, 2018, 2021, 2023 വർഷങ്ങളിലായിരുന്നു കിരീടനേട്ടം. കൂടാതെ രണ്ട് ചാംപ്യൻസ് ലീഗ് ട്വന്റി20 കിരീടങ്ങളും ടീമിന് സമ്മാനിച്ചു. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ പത്ത് തവണ ഐപിഎൽ ഫൈനലിലെത്തി. 23 അർധസെഞ്ചുറികൾ ഉൾപ്പെടെ 5439 റൺസാണ് ധോണി ഐപിഎല്ലിൽ നേടിയത്.

2016, 2017 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഐപിഎല്ലിൽ വിലക്ക് നേരിട്ടപ്പോൾ റൈസിങ് പൂനെ സൂപ്പർജയന്റിനായാണ് ധോണി കളിച്ചത്. 2018-ൽ ചെന്നൈയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2023-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ രവീന്ദ്ര ജഡേജയുടെ അവസാന പന്തിലെ ബൗണ്ടറികളിലൂടെയാണ് ചെന്നൈ അഞ്ചാം കിരീടം സ്വന്തമാക്കിയത്. 

പരുക്കിനെ തുടർന്ന് 2026 ഐപിഎൽ സീസണിൽ ഒരു മല്‍സരം പോലും കളിക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നില്ല. കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും ടീമിനൊപ്പം മുഴുവൻ സമയവും ധോണി ഉണ്ടായിരുന്നു. കളിക്കളത്തിലെ തന്ത്രങ്ങളും അനുഭവസമ്പത്തും പുതിയ തലമുറയിലെ താരങ്ങൾക്ക് പകർന്നുനൽകുകയെന്നതാകും ഇനി ധോണിയുടെ പ്രധാന ദൗത്യം.

ENGLISH SUMMARY:

MS Dhoni has retired from his IPL playing career and will become Chennai Super Kings' Team Mentor from the 2027 season. The legendary captain led CSK to five IPL titles and two Champions League T20 trophies, reaching ten IPL finals. He scored 4,865 IPL runs, including 23 half-centuries. After missing the entire 2026 season due to injury, Dhoni will continue his association with CSK in a mentoring role.